കറുവല്ല കോളനിയിലെ പൊലീസ് അതിക്രമം: ഡി.എച്ച്.ആർ.എം ധർണ നടത്തി

തിരുവനന്തപുരം: പോത്തൻകോട് കറുവല്ല കോളനിയിൽ അതിക്രമം നടത്തിയ എസ്.ഐ അശ്വനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എച്ച്.ആർ.എം സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. ദലിത് നേതാവ് കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ദലിതർക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങൾ തടയുന്നതിന് പകരം കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതിന്ന് അദ്ദേഹം ആരോപിച്ചു. ഈമാസം രണ്ടിന് പോത്തൻകോട് എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസ് രാവിലെ 10ഓടെയാണ് ദലിത് കോളനിയിലെത്തി അതിക്രമം നടത്തിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ചെയർപേഴ്സൻ ദീബിക കരിമണൽ അധ്യക്ഷതവഹിച്ചു. പൊലീസ് അതിക്രമത്തി​െൻറ വിഡിയോ പ്രചരിപ്പിച്ച ഡി.എച്ച്.ആർ.എമ്മി​െൻറ ഫേസ്ബുക്ക് പേജ് പൊലീസ് ഹാക്ക് ചെയ്തുവെന്ന് അവർ പറഞ്ഞു. വിനോദ് വാളക്കാട്, അജിത് നന്ദൻകോട്, വർക്കല സുനിൽ, ആമത്തറ നടേശൻ, കോളിയൂർ ഗോപി, പ്രശാന്ത് കോളിയൂർ, യമുന കഴക്കൂട്ടം എന്നിവർ സംസാരിച്ചു. സെക്രട്ടേറിയറ്റ് മാർച്ച് നടത്തി തിരുവനന്തപുരം: സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ച സർക്കാർ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, നിലവിലെ മുഴുവൻ ജീവനക്കാരെയും പൊതു ഉത്തരവിലൂടെ സ്ഥിരപ്പെടുത്തുക, സബ് സ്റ്റാഫ് തസ്തികയിലേക്കുള്ള പ്രമോഷൻ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നിക്ഷേപ- വായ്പ കലക്ഷൻ ഏജൻറുമാരും അപ്രൈസർമാരും സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ കമീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന പതിനായിരത്തിലധികം നിക്ഷേപ വായ്പ കലക്ഷൻ ഏജൻറുമാരും അപ്രൈസർമാരും പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് കെ. മോഹൻദാസ്, സെക്രട്ടറി വി.എ. രമേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.