ലൈസന്‍സ്ഡ് എൻജിനീയേഴ്‌സ് ധർണ നടത്തി

തിരുവനന്തപുരം: നിര്‍മാണ മേഖല സംരക്ഷിക്കുക, നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള ജി.എസ്.ടി എട്ട് ശതമാനമാക്കി കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈസന്‍സ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധണയും നടത്തി. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ധർണ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നിർമാണമേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. വേണ്ടത്ര പഠനം നടത്താതെ ജി.എസ്.ടി നടപ്പാക്കിയതി​െൻറ ദോഷഫലമാണ് ഇപ്പോഴുണ്ടായത്. ജി.എസ്.ടിയിൽ പ്രഖ്യാപിച്ച നികുതി നിർദേശങ്ങൾ നിർമാണ മേഖലയെ പിറകോട്ട് അടിച്ചിരിക്കുകയാണ്. ഇതിന് ശാശ്വതമായ നടപടി സ്വീകരിക്കേണ്ട കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ച ഡാം മണല്‍ ശേഖരിക്കലും വിദേശമണല്‍ ഇറക്കുമതിയും നടപ്പാക്കണമെന്ന് സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. യു.എ. ഷബീർ, ആർ.കെ. മണിശങ്കർ, സനൽകുമാർ സി.എസ്. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.