പത്തനാപുരം: ദുരിതജീവിതത്തിന് പരിഹാരം കാണാന്‍ കടല്‍ കടന്ന വീട്ടമ്മക്ക് നേരിടേണ്ടിവന്നത് ക്രൂരമർദനം. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിയ പിറവന്തൂര്‍ പഞ്ചായത്തിലെ അലിമുക്ക് പള്ളിമേലേതില്‍ വീട്ടില്‍ ശോഭന (40) യാണ് ഏഴ് ദിവസം ദുരിതംപേറി ജീവിച്ചത്. ഭക്ഷണമോ വെള്ളമോ കിട്ടാതെയാണ് ശോഭന കുവൈത്തിൽ ജീവിച്ചത്. ഹൃദ്രോഗിയും മൂകനും ബധിരനുമായ ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിലെ ദുരിതമകറ്റാനാണ് ഏറെ പ്രതീക്ഷയോടെ വീട്ടുജോലി തേടി കുവൈത്തിലേക്ക് പോയത്. ശുചിമുറിയിലെ വെള്ളവും വീട്ടുടമ കഴിച്ചതിെൻറ ബാക്കി വന്ന ബ്രെഡും കഴിച്ചാണ് ഇവര്‍ ദിവസങ്ങൾ തള്ളിനീക്കിയത്. പുലര്‍ച്ച നാലിന് തുടങ്ങുന്ന ജോലി പാതിരാത്രി വരെ നീളും. ഇതിനിടയില്‍ മർദനവും. പട്ടിണി മൂലം തളര്‍ന്നെങ്കിലും മർദനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഫോണില്‍ പണമില്ലാതിരുന്നതിനാല്‍ വീട്ടിലേക്ക് വിളിക്കാനും സാധിച്ചിരുന്നില്ല. ഗള്‍ഫിലേക്ക് പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതിരുന്നതോടെ ഭര്‍തൃ സഹോദരി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ദുരിതജീവിതം പുറംലോകമറിയുന്നത്. തുടര്‍ന്ന്, സുമനസ്സുകളുടെ സഹായത്തോടെ എംബസി അധികൃതരുമായി ബന്ധപ്പെടുകയും നാട്ടിലേക്കുള്ള മടക്കയാത്രക്ക് വഴിയൊരുങ്ങുകയുമായിരുന്നു. കുവൈത്തിലെ നല്ല മനസ്കരുടെ കാരുണ്യത്താലാണ് ടിക്കറ്റിെൻറ പണം ലഭിച്ചത്. ഏജന്‍സിക്ക് നല്‍കാനും ടിക്കറ്റ് ചാര്‍ജിനുമായി പലരില്‍ നിന്നും ഒന്നരലക്ഷം രൂപയോളം കടം വാങ്ങുകയും ചെയ്തു. ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ രണ്ട് മുറി വീട്ടിലാണ് നിർധന കുടുംബത്തിെൻറ താമസം. ബന്ധുവായ ഇടനിലക്കാരിയാണ് പണം വാങ്ങി ഗള്‍ഫിലേക്ക് കൊണ്ടുപോയത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇടനിലക്കാരി ഇപ്പോഴും ഭീഷണിപ്പെടുത്തുകയാെണന്ന് ശോഭന പറയുന്നു. ഏജന്‍സി ഇടനിലക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.