കശുവണ്ടി വ്യവസായ സംരക്ഷണത്തിന്​ കേന്ദ്രം പാക്കേജ് തയാറാക്കും ^കുമ്മനം

കശുവണ്ടി വ്യവസായ സംരക്ഷണത്തിന് കേന്ദ്രം പാക്കേജ് തയാറാക്കും -കുമ്മനം കൊല്ലം: കശുവണ്ടി വ്യവസായത്തെ പിടിച്ചുനിര്‍ത്താനും നവീകരിക്കാനും കേന്ദ്രം പ്രത്യേകപദ്ധതി തയാറാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. വികാസ് യാത്രയുടെ ഭാഗമായി നടന്ന വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരാ‍യ അരുണ്‍ ജെയ്റ്റ്‌ലി, സുരേഷ് പ്രഭു, അല്‍ഫോന്‍സ് കണ്ണന്താനം, രാജീവ് ചന്ദ്രശേഖര്‍ എം.പി എന്നിവര്‍ ചേർന്ന് പദ്ധതിക്ക് രൂപംനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കശുവണ്ടി ഇറക്കുമതിയുടെ രണ്ടര ശതമാനം തീരുവ കുറക്കാനായത് ഇത്തരം ഇടപെടലി​െൻറ ഭാഗമായാണ്. അവശേഷിക്കുന്ന തീരുവയും പിന്‍വലിക്കണമെന്ന നിര്‍ദേശം ബി.ജെ.പി സംസ്ഥാനഘടകം മുന്നോട്ടുവെച്ചിട്ടുണ്ട്. ബജറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നതോടെ അതും നടപ്പാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് വ്യവസായ സംരക്ഷണത്തിനാവശ്യമായ ഒരുനിര്‍ദേശംപോലും കേന്ദ്രത്തിന് മുന്നിലെത്തിയിട്ടില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. നാട് മുഴുവന്‍ പട്ടിണിയില്‍ കഴിയുമ്പോള്‍ ആഡംബരവും ധൂര്‍ത്തും നടത്തുകയാണ് ഭരണാധികാരികളെന്ന് കുമ്മനം കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ്, സംസ്ഥാന വക്താവ് എം.എസ്. കുമാര്‍, ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.