ക്വാറി മാഫിയയും പ്രതിരോധ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ദേശസുരക്ഷക്ക് വെല്ലുവിളിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുെന്നന്ന് പരാതി കൊച്ചി: തിരുവനന്തപുരം പള്ളിച്ചല്‍ വില്ലേജിലെ മൂക്കുന്നിമലയില്‍ ക്വാറിയുടെ മറവിൽ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുെന്നന്ന ഹരജിയിൽ ഹൈകോടതി കേന്ദ്രസർക്കാറിെൻറ വിശദീകരണം തേടി. ക്വാറി മാഫിയയും പ്രതിരോധ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ദേശസുരക്ഷക്ക് വെല്ലുവിളിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുെന്നന്നും ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് മൂക്കുന്നിമല സ്വദേശിനി ലത നൽകിയ ഹരജിയിലാണ് നടപടി. മൂക്കുന്നിമലയ്ക്ക് മുകളില്‍ വായുസേനക്ക് റഡാര്‍ സ്റ്റേഷനുണ്ടെന്ന് ഹരജിയിൽ പറയുന്നു. കൂടാതെ, കരസേനക്ക് ഫയറിങ് റേഞ്ചുമുണ്ട്. എന്നിട്ടും നിരോധിച്ച വസ്തുക്കള്‍വരെ ഉപയോഗിച്ചാണ് ഖനനമാഫിയ മലയില്‍ സ്‌ഫോടനം നടത്തുന്നത്. ഇത് സേനകളുടെ സുരക്ഷാസംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാണ്. രാജ്യസുരക്ഷയെവരെ അപകടപ്പെടുത്തുന്ന രീതിയിലാണ് മൂക്കുന്നിമലയില്‍ ഖനനമാഫിയ പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നത് സംശയാസ്പദമാണ്. ഈ പ്രദേശത്ത് ഒരു കിലോമീറ്റര്‍ പരിധിയിലെങ്കിലും ഖനനം നിരോധിച്ചില്ലെങ്കില്‍ പ്രതിരോധ സംവിധാനങ്ങള്‍ തകരും. അതിനാല്‍ വര്‍ക്സ് ഓഫ് ഡിഫന്‍സ് ആക്ട് പ്രകാരം പ്രദേശം സംസ്ഥാന സര്‍ക്കാറില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ്, പ്രതിരോധ സെക്രട്ടറി, റോ സെക്രട്ടറി, എന്‍.ഐ.എ, എയര്‍ മാര്‍ഷല്‍, ഐ.എസ്.ആർ.ഒ തുടങ്ങിയവരെയാണ് ഹരജിയിൽ എതിര്‍കക്ഷികളാക്കിയിരിക്കുന്നത്. ഖനനപ്രദേശത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ ചിലര്‍ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. ക്വാറി മാഫിയയുമായി ചേര്‍ന്ന് വിദേശ ചാരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. തന്ത്രപ്രധാനമായ ഈ പ്രദേശം നശിപ്പിച്ചാല്‍ വിദേശ ശക്തികള്‍ക്ക് കടന്നുകയറാന്‍ എളുപ്പമാണ്. അതിനാല്‍ ആരോപണങ്ങളില്‍ എൻ.െഎ.എ അന്വേഷണം അനിവാര്യമാണെന്നാണ് ഹരജിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.