തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്ണെൻറ ഒൗദ്യോഗിക കാലാവധി ഇൗ മാസം 23ന് അവസാനിക്കാനിരിെക്ക, ചൊവ്വാഴ്ച അദ്ദേഹം അവസാനമായി പെങ്കടുത്ത സിൻഡിക്കേറ്റ് യോഗത്തിലും ബഹളവും വാക്കേറ്റവും. വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എം. ഷാജിക്ക് വിരമിക്കുന്നതിന് ഒരാഴ്ച മുമ്പ് ചട്ടവിരുദ്ധമായി േജായൻറ് രജിസ്ട്രാറായി സ്ഥാനക്കയറ്റം നൽകുകയും വിരമിച്ചതിന് പിന്നാലെ പുനർനിയമനം നൽകുകയും ചെയ്ത വി.സിയുടെ നടപടിയാണ് സിൻഡിക്കേറ്റ് യോഗത്തിൽ രൂക്ഷമായ ഒച്ചപ്പാടിനിടയാക്കിയത്. വി.സിയുടെ നടപടിയെ അംഗങ്ങൾ ശക്തമായി എതിർത്തു. ഒടുവിൽ ഷാജിയുടെ സേവനം അവസാനിപ്പിക്കാനും അദ്ദേഹത്തിെനാപ്പവും അതിനുശേഷവും വി.സി നടത്തിയ മുഴുവൻ കരാർ നിയമനങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. സർവകലാശാലയിലെ മുഴുവൻ കരാർ നിയമനങ്ങളും റദ്ദാക്കാതെ ഷാജിയുടെ പുനർനിയമനം മാത്രമായി റദ്ദാക്കരുതെന്ന് വി.സി ആവശ്യപ്പെെട്ടങ്കിലും യോഗം അംഗീകരിച്ചില്ല. കഴിഞ്ഞ യോഗത്തിെൻറ മിനിട്സ് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തോടെയാണ് യോഗം ആരംഭിച്ചത്. അംഗങ്ങളുടെ നിർദേശം സ്വീകരിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമാണ് മിനിട്സിന് അംഗീകാരം നൽകിയത്. വിഴിഞ്ഞം, മാറനല്ലൂർ ക്രൈസ്റ്റ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കണമെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ വിധിെക്കതിരെ സുപ്രീംകോടതിയെ സമീപിക്കാൻ യോഗം തീരുമാനിച്ചു. പരീക്ഷയും ഫലപ്രഖ്യാപനവും താളം തെറ്റാൻ കാരണം സിൻഡിക്കേറ്റിെൻറ പരീക്ഷാ ഉപസമിതി യഥാസമയം വിളിച്ചുചേർക്കുന്നതിൽ വി.സി വീഴ്ച വരുത്തിയത് മൂലമാെണന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. പി.എച്ച്ഡി ബിരുദങ്ങൾ അംഗീകരിക്കേണ്ടത് സിൻഡിക്കേറ്റിെൻറ ചുമതലയാണെന്നിരിക്കെ ബന്ധപ്പെട്ട ഉപസമിതിപോലും വിളിച്ചുചേർക്കാതെ താൽപര്യമുള്ളവർക്ക് മാത്രം വി.സി ബിരുദം നൽകുന്നതിൽ യോഗം അസംതൃപ്തി േരഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.