കൊല്ലം: പത്തനാപുരം മണ്ഡലം പ്രസിഡൻറായി വിളക്കുടി ചന്ദ്രനെയും കരുനാഗപ്പള്ളി മണ്ഡലം ജന. സെക്രട്ടറിയായി കെ.ആർ. രാജേഷിനെയും ചടയമംഗലം മണ്ഡലം ജന. സെക്രട്ടറിമാരായി ബി. വിജയമോഹനൻ, എസ്. വിജയൻ എന്നിവരെയും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നാമനിർദേശം ചെയ്തതായി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് അറിയിച്ചു. ചാത്തന്നൂർ മണ്ഡലം ജനറൽ സെക്രട്ടറിയായി വി. അനിൽകുമാറിനെയും ചവറ മണ്ഡലം ജന. സെക്രട്ടറിയായി ബി. ശ്രീലാലിനെയും കൊട്ടാരക്കര മണ്ഡലം ജന. സെക്രട്ടറിയായി കെ.ആർ. രാധാകൃഷ്ണനെയും നാമനിർദേശം ചെയ്തിട്ടുണ്ട്. കുമ്മനം നയിക്കുന്ന വികാസ് യാത്ര ഇന്ന് മുതല്‍ കൊല്ലത്ത് കൊല്ലം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന 'വികാസ് യാത്ര' ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസം ജില്ലയില്‍ പര്യടനം നടത്തും. സംഘടന യോഗങ്ങള്‍, ബൂത്ത് സമ്മേളനം, കോളനി സന്ദര്‍ശനം, പൗരപ്രമുഖരുമായി സമ്പര്‍ക്കം, സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഭവനസന്ദര്‍ശനം, പാര്‍ട്ടിയില്‍ പുതുതായി ചേരുന്ന പ്രവര്‍ത്തകരുടെ സമ്മേളനം എന്നിങ്ങനെയാണ് പരിപാടികള്‍. വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. റെയിൽവേ മേൽപാലം: നിജസ്ഥിതി ജനങ്ങളെ അറിയിക്കണം -യുവമോർച്ച കൊല്ലം: റെയിൽവേ മേൽപാലത്തിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. ജില്ല ജനറൽ സെക്രട്ടറി വി.എസ് ജിതിൻ ദേവിെൻറ നേതൃത്വത്തിലായിരുന്നു ഉപരോധം. അറ്റകുറ്റപ്പണിക്കെന്ന പേരിൽ കഴിഞ്ഞ 15 ദിവസമായി പാലം അടച്ചിട്ടിരിക്കുകയാണ്. 2014ൽ ഉദ്ഘാടനം ചെയ്ത പാലം നാലുവർഷം മാത്രം പിന്നിടുമ്പോൾ ഒരു മാസത്തേക്ക് അടച്ചിടേണ്ടിവന്നതിെൻറ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാൻ ഉദ്യോഗസ്ഥർ തയാറാകണം. പാലം പണിയിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് വകുപ്പ്തല പ്രാഥമിക അന്വേഷണം നടത്താനും തയാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലത്തിെൻറ നിലവിലെ സ്ഥിതിയെപ്പറ്റിയും നടക്കുന്ന അറ്റകുറ്റപ്പണികളെ സംബന്ധിച്ചും വിശദമായ പത്രക്കുറിപ്പ് ഇറക്കാമെന്നും നിർമാണഘട്ടത്തിലെ ഫയലുകൾ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാമെന്നുമുള്ള എൻജിനീയറുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ജില്ല ഉപാധ്യക്ഷൻ വിഷ്ണു പട്ടത്താനം, മീഡിയ കൺവീനർ അബ്ദുൽ മസി, നേതാക്കളായ അഭിഷേക് മുണ്ടയ്ക്കൽ, ബാലൻ മുണ്ടയ്ക്കൽ, പ്രിൻസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.