കൊല്ലം: ജ്ഞാനപീഠ ജേതാവ് മഹാകവി ഒ.എൻ.വി. കുറുപ്പിെൻറ രണ്ടാം ചരമവാർഷികം 13ന് ചവറയിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ സംഘാടക സമിതി തീരുമാനിച്ചു. ഒ.എൻ.വി ജന്മഗൃഹസ്മാരക സമിതിയും വികാസ് കലാ-സാംസ്കാരിക സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ പുഷ്പാർച്ചനയോടെ ജന്മഗൃഹമായ നമ്പ്യാടിക്കലിൽ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഒ.എൻ.വി സ്മൃതി സമ്മേളനവും കാവ്യാർച്ചനയും നടക്കും. കാവ്യാർച്ചനയിൽ പ്രമുഖ കവികൾ പങ്കെടുക്കും. എൻ.കെ. േപ്രമചന്ദ്രൻ എം.പി, എൻ. വിജയൻപിള്ള എം.എൽ.എ, ചവറ കെ.എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണിപിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ലളിത, ജില്ല പഞ്ചായത്ത് അംഗം ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹൻലാൽ, ഗ്രാമപഞ്ചായത്ത് അംഗം ജയകുമാർ, (രക്ഷാ), അനിൽ മുഖത്തല (ചെയർ), ചവറ സുരേന്ദ്രൻപിള്ള (വൈസ് ചെയർ), സി.വേണു (ജന. കൺ), രാജീവ് ഡി.പരിമണം (പബ്ലിസിറ്റി), ജ്യോതികുമാർ, ഡോ. എസ്. ശ്രീകുമാർ (േപ്രാഗ്രാം), ജി.എസ്. സരിത (റിസപ്ഷൻ) എന്നിവരടങ്ങുന്ന 101 പേരുള്ളതാണ് സംഘാടകസമിതി. അനിൽ മുഖത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സംഘാടക സമിതിക്ക് രൂപംനൽകിയത്. സഹ. ബാങ്ക് നടത്തിയ പച്ചക്കറികൃഷി വിളവെടുത്തു ഇരവിപുരം: തരിശുഭൂമി പാട്ടത്തിനെടുത്ത് സർവിസ് സഹ. ബാങ്ക് നടത്തിയ പച്ചക്കറി കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടത്തി. നുറുമേനിയോടെ വളർന്ന ചീരയുടെ വിളവെടുപ്പാണ് നടത്തിയത്. കുന്നത്തുകാവ് മഹാവിഷ്ണു ക്ഷേത്രവളപ്പിലെ ആറ് ഏക്കർ സ്ഥലത്താണ് ഇരവിപുരം സർവിസ് സഹകരണ ബാങ്ക് പച്ചക്കറികൃഷി ആരംഭിച്ചത്. കൃഷി അഡീഷനൽ ഡയറക്ടർ രുഗ്മിണി ദേവി ഉദ്ഘാടനം ചെയ്തു. ഇരവിപുരം കൃഷി അസി. ഡയറക്ടർ അംബിക ആദ്യവിൽപന നടത്തി. ഇരവിപുരം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വാളത്തുംഗൽ രാജഗോപാൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഷെറിൻ മുള്ളർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ആർ. കൃഷ്ണകുമാർ, വി.പി. മോഹൻകുമാർ, എസ്. കണ്ണൻ, കമറുദ്ദീൻ, മോഹനചന്ദ്രൻ, കെ. ബാബു, സെക്രട്ടറി ബിന്നു ജേക്കബ്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി രവി, അസി. കൃഷി ഓഫിസർമാരായ അനൂപ് ചന്ദ്രൻ, മെഹർഭാനു എന്നിവർ സംബസിച്ചു. വാഴ, പയർ, മുളക്, കോവൽ, വഴുതന, വെണ്ട തുടങ്ങി പതിനഞ്ചോളം പച്ചക്കറികളാണ് ബാങ്ക് കൃഷിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.