ഗൗരി നേഘയുടെ മരണം: അധ്യാപികമാരെ തിരിച്ചെടുത്ത നടപടി അപലപനീയം--യൂത്ത് കോൺഗ്രസ് കൊല്ലം: ഗൗരി നേഘയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപികമാരെ ആഘോഷപൂർവം കേക്ക് മുറിച്ച് പുനഃപ്രവേശനം നൽകിയ സ്കൂൾ അധികൃതരുടെ നടപടി അപലപനീയമെന്ന് യൂത്ത്കോൺഗ്രസ്. കലക്ടറുടെ നിർദേശാനുസരണം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിധ്യത്തിൽ കൈക്കൊണ്ട തീരുമാനങ്ങളെ അവഗണിച്ചുകൊണ്ടാണ് ആരോപണ വിധേയരായ അധ്യാപകരെ തിരിച്ചെടുത്തത്. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, -കെ.എസ്.യു പ്രവർത്തകർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് ഉപരോധിച്ചു. അന്തിമവിധി വരുന്നതുവരെ കുറ്റാരോപിതരായ അധ്യാപകരെ പുറത്തുനിർത്തണമെന്നും ദാരുണമായ വിഷയത്തിൽ പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കുന്നത് ആഘോഷമാക്കിയ സ്കൂൾ അധികൃതർക്കെതിരെ അടിയന്തര അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. പ്രതീഷ് കുമാർ, വിഷ്ണു സുനിൽ പന്തളം, വിഷ്ണു വിജയൻ, ശരത് മോഹൻബാബു, അനൂപ് നെടുമ്പന, സച്ചിൻ, അർഷാദ്, അജു ചിന്നക്കട, അജിത് മരുത്തടി, ശിവപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.