കൊല്ലം: കുളത്തൂപ്പുഴയടക്കം വനംവകുപ്പിെൻറ ആറ് തടി ഡിപ്പോകളിൽ ചന്ദനലേലത്തിന് ക്രമീകരണമൊരുക്കും. നിലവിൽ മറയൂരിൽ മാത്രമുള്ള ചന്ദനമര േലലം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണിത്. കുളത്തൂപ്പുഴക്ക് പുറമേ കോന്നി, വിട്ടൂർ, ചാലിയം, കണ്ണോത്ത്, പരപ്പ തടി ഡിപ്പോകളെയാണ് ചന്ദനത്തിെൻറ ചില്ലറ വിൽപനക്കുള്ള അംഗീകൃത കേന്ദ്രങ്ങളായി അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. കേരള വനനിയമപ്രകാരം ബന്ധപ്പെട്ട ജില്ലകളിലെ സാമൂഹികവനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർമാെര ലേലത്തിെൻറ അംഗീകൃത ഒാഫിസറായും ചുമതലപ്പെടുത്തി. സംസ്ഥാനത്തെ ചന്ദന വിൽപന പൂർണമായും വനംവകുപ്പിെൻറ മറയൂർ ചന്ദന ഡിപ്പോയിലൂടെ വർഷത്തിൽ രണ്ടോ, മൂന്നോ ദിവസങ്ങളിൽ മാത്രമാണ് നടത്തുന്നത്. ഇ-ലേലം വഴിയുള്ള മറയൂരിലെ വ്യാപാരത്തിൽ ചെറിയ അളവിൽ ചന്ദനം വാങ്ങുന്നതിന് ബുദ്ധിമുട്ടുണ്ട്. പൊതുജനങ്ങൾക്കും ക്ഷേത്രങ്ങൾക്കും നിയമപരമായി ആവശ്യാനുസരം ചന്ദനം ലഭിക്കാത്ത സാഹചര്യവുമുണ്ടാവുന്നു. ചുരുങ്ങിയ ദിവസങ്ങളിൽ മാത്രം ലേലം നടക്കുന്നതുകൊണ്ടുള്ള മറ്റ് പ്രശ്നങ്ങളും വികേന്ദ്രീകൃത ചന്ദനലേലത്തിലൂടെ ഒഴിവാക്കാനാവുമെന്നാണ് വനംവകുപ്പിെൻറ വിലയിരുത്തൽ. സർക്കാറിെൻറ മറ്റ് തടി ഡിപ്പോകളിലേക്ക് ചന്ദന ലേലം വ്യാപിപ്പിക്കുന്നതിലൂടെ കൂടുതൽ ചില്ലറ വിൽപന സജീവമാക്കാനും വരുമാനം വർധിപ്പിക്കാനുമാവും. ഇതുസംബന്ധിച്ച പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (ഫോറസ്റ്റ് ലാൻഡ് ആൻഡ് റിസോഴ്സസ്) ശിപാർശ പരിഗണിച്ചാണ് പുതിയ ഉത്തരവ്. വിൽപനക്കുമുമ്പ് പത്രപരസ്യം നൽകണമെന്നും നടപടിക്രമങ്ങൾ സുതാര്യമായിരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. മറയൂരിൽ കഴിഞ്ഞമാസം നടന്ന ഒാൺലൈൻ ചന്ദനലേലത്തിൽ 34.527 ടൺ 22.69 കോടി രൂപക്കാണ് വിറ്റുപോയത്. എസ്. ഷാജിലാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.