അന്തർദേശീയ സകാത്​​ കോൺഫറൻസ്​; പ്രഖ്യാപന സമ്മേളനം ഏഴിന്​

തിരുവനന്തപുരം: ബൈത്തുസക്കാത് കേരളയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ സകാത് സെമിനാർ സംഘടിപ്പിക്കും. ഏപ്രിലിൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന കോൺഫറൻസി​െൻറ പ്രഖ്യാപന സമ്മേളനം ഏഴിന് തലസ്ഥാനത്ത് ഹോട്ടൽ ചിരാഗിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 4.30ന് നടക്കുന്ന സമ്മേളനത്തിൽ കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റി പ്രോ െെവസ് ചാൻസലർ ഡോ. അബ്ദുറഹ്മാൻ, പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാൻ, സി.പി. ജോൺ, മുസ്ലിം അസോ. പ്രസിഡൻറ് ഇ.എം. നജീബ്, ഡോ. ശാർങ്ധരൻ, കേരള സർവകലാശാല എക്കണോമിക്സ് പഠന വിഭാഗം തലവൻ ഡോ. എ. അബ്ദുൽ സലീം, നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി പ്രോ ചാൻസലർ ഫൈസൽഖാൻ, ഷാഹിർ ഇസ്മായീൽ തുടങ്ങിയവർ പെങ്കടുക്കും. അന്തർദേശീയ സെമിനാറി​െൻറ ഭാഗമായി 'സാമൂഹിക പുരോഗതിയിൽ സകാത് സംവിധാനങ്ങളുടെ അനിവാര്യതയും പ്രസക്തിയും' വിഷയം ചർച്ചചെയ്യും. വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി, ബൈത്തുസകാത് കേരള ട്രസ്റ്റ് അംഗം എൻ.എം. അൻസാരി, ഇൻറർനാഷനൽ സകാത് കോൺഫറൻസ് ഒാർഗനൈസിങ് കൺവീനർ ഹബീബ് റഹ്മാൻ, പീപിൾസ് ഫൗേണ്ടഷൻ കോഒാഡിനേറ്റർ അൽഅമീൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.