നിയുക്തി 2018; ജോബ് ഫെയർ 17ന്

കൊല്ലം: എംപ്ലോയ്മ​െൻറ് വകുപ്പ് സ്വകാര്യമേഖലയിൽ ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് നിയുക്തി --2018 ജോബ് ഫെയർ സംഘടിപ്പിക്കും. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ഫെബ്രുവരി 17ന് രാവിലെ ഒമ്പതിന് ജോബ് ഫെസ്റ്റ് നടക്കും. ഐ.ടി, ആൻഡ് ഐ.ടി.ഇ.എസ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്കെയർ, ടെക്നിക്കൽ, മാനേജ്മ​െൻറ്, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ഓഫിസ് അഡ്മിനിസ്േട്രഷൻ മേഖലകളിലാണ് ഒഴിവുകൾ. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർഥികൾ www.jobfest.kerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0474-2746789, 9846112423. വിദേശ തൊഴിൽവായ്പ പദ്ധതി കൊല്ലം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ പട്ടികജാതി വികസനവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന വിദേശ തൊഴിൽ വായ്പ പദ്ധതിക്ക് പട്ടികജാതി വിഭാഗത്തിൽപെട്ട യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അഭ്യസ്തവിദ്യരായ തൊഴിൽരഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ അംഗീകൃത തൊഴിൽദാതാവിൽനിന്ന് തൊഴിൽ നൽകുന്നതിന് ഓഫർ ലെറ്റർ ലഭിച്ചിട്ടുള്ളവരും ആയിരിക്കണം. കേന്ദ്ര സർക്കാറി​െൻറ െപ്രാട്ടക്റ്റർ ജനറൽ ഓഫ് എമിഗ്രൻറ്സ് പെർമിറ്റ് നൽകിയിട്ടുള്ള തൊഴിൽ ദാതാക്കളോ റിക്രൂട്ട്മ​െൻറ് ഏജൻറുമാരോ വഴി വിദേശത്ത് തൊഴിൽ ലഭിച്ച് പോകുന്നവരുടെ അപേക്ഷകൾ മാത്രമേ വായ്പക്കായി പരിഗണിക്കൂ. നോർക്ക റൂട്സ്, ഒ.ഡി.ഇ.പി.ഇ.സി സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് മുൻഗണന ലഭിക്കും. പ്രായം 18നും 55നും ഇടയിൽ. കുടുംബ വാർഷികവരുമാനം 350000 രൂപയിൽ കൂടാൻ പാടില്ല. പരമാവധി വായ്പ തുകയായ രണ്ട് ലക്ഷം രൂപയിൽ ഒരുലക്ഷം രൂപ സബ്സിഡിയാണ്. പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വർഷവുമാണ്. അപേക്ഷകർക്ക് വിദേശത്ത് തൊഴിൽ ചെയ്യുന്നതിനുള്ള വർക്ക് എഗ്രിമ​െൻറ്, വിസ, പാസ്പോർട്ട്, എമിേഗ്രഷൻ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ) എന്നിവ ലഭിച്ചിരിക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കോർപറേഷൻ ജില്ല ഓഫിസിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.