ഓയൂർ: മീയ്യനയിൽ . ഓരോ മതവിഭാഗത്തിൽപെട്ട ആളുകളുടെ വീട്ടിലെത്തി അതേമതത്തിലുള്ള ആളാണെന്നും സാമ്പത്തികസഹായം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. മീയ്യനയിലുള്ള മുസ്ലിം വിഭാഗത്തിലുള്ള കുടുംബത്തിലെത്തി സഹായം അഭ്യർഥിക്കവേയാണ് സംശയംതോന്നിയ വീട്ടുകാർ നാട്ടുകാരെ അറിയിച്ചത്. തുടർന്ന് ഇവരെ തടഞ്ഞുവെക്കുകയും പൂയപ്പള്ളി പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യംചെയ്യലിൽ തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി കിളിമാനൂരിൽ വാടകക്ക് കുടുംബമായി താമസിച്ചുവരികയാണെന്ന് ബോധ്യമായി. സമീപപ്രദേശങ്ങളിലെ വീടുകളിൽ പോയി കൈനോട്ടം നടത്തിയാണ് ഉപജീവനം നടത്തുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ കുടുംബാംഗങ്ങളുടെ ജാമ്യത്തിൽ ഇരുവരെയും വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.