മലപ്പത്തൂർ ഭൂമി തട്ടിപ്പ്: ഒതുക്കിത്തീർക്കാൻ ശ്രമമെന്ന്​ ആക്ഷേപം

വെളിയം: വെളിയം മലപ്പത്തൂർ ഭൂമിതട്ടിപ്പിലെ സമരമുഖത്തുനിന്ന് ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ പിൻവാങ്ങിയതോടെ ആർ.എസ്.പി മാത്രം സമരവുമായി രംഗത്ത്. ഇപ്പോൾ കേസ് ഒതുക്കിത്തീർക്കാൻ കോൺഗ്രസും എൽ.ഡി.എഫും ബി.ജെ.പിയും ഒത്തുകളിക്കുന്നതായും ആരോപണമുണ്ട്. മന്ത്രിതലങ്ങളിൽവരെ ഇതി​െൻറ ചർച്ചകൾ നടന്നിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സി.പി.ഐ, സി.പി.എം പാർട്ടികൾക്കെതിരെ ആദ്യംമുതലേ ബി.ജെ.പി സമരമുഖത്തുണ്ടെങ്കിലും ഇപ്പോൾ ചിത്രത്തിൽതന്നെ ഇല്ലാത്ത അവസ്ഥയാണ്. സി.പി.ഐയിൽനിന്ന് രാജിവെച്ച് ആർ.എസ്.പിയിൽ ചേർന്ന മുൻ എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി ഉദയ​െൻറ നേതൃത്വത്തിലാണ് സമരംനടക്കുന്നത്. ഭൂമിതട്ടിപ്പ് കേസിൽ സി.പി.ഐക്കും സി.പി.എമ്മിനും തുല്യപ്രാധാന്യമാണെന്നാണ് ആക്ഷേപം. 144 ഏക്കർ സർക്കാർ ഭൂമിയാണ് നൂറുകോടിക്ക് നന്ദാവനം എസ്റ്റേറ്റിന് മറിച്ച് വിറ്റതെന്നാണ് വിജലൻസ് കണ്ടെത്തിരിക്കുന്നത്. ഭൂമിതട്ടിപ്പ് കേസ് ആദ്യം പുറത്തുവന്നപ്പോൾ കോൺഗ്രസും ബി.ജെ.പിയും രംഗത്തുവന്ന അതേവേഗതയിൽ പിന്നിലേക്ക് പോവുകയായിരുന്നു. കോൺഗ്രസുമായി സഹകരിക്കുന്നതിനാൽ ആർ.എസ്.പിക്ക് ഭൂമി തട്ടിപ്പ് കേസിൽ അവരുടെ നിലപാടിനോട് യോജിക്കേണ്ടിവന്നാൽ സമരത്തിൽ ഒരു രാഷ്ട്രീയ പാർട്ടി പോലും ഉണ്ടാവില്ല. എന്നാൽ പ്രാദേശികമായി കോൺഗ്രസിനോടുള്ള ബന്ധം ഇല്ലാതാക്കി സമരത്തിൽ ആർ.എസ്.പി ഉറച്ചുനിൽക്കുകയാണെങ്കിൽ വെളിയത്തി​െൻറ രാഷ്ട്രീയമുഖം മാറും. നിലവിൽ ജില്ല പരിസ്ഥിതി ഏകോപനസമിതിയുടെ പരാതിയിലാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.