തണ്ണീർത്തടങ്ങൾ ആപത്ത് വരുത്തിവെക്കരുത് -മുഖ്യമന്ത്രി തിരുവനന്തപുരം: മാലിന്യം നിക്ഷേപിച്ച് തണ്ണീർത്തടങ്ങൾ നശിപ്പിച്ച് ആപത്ത് വരുത്തിവെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് സംഘടിപ്പിച്ച ലോക തണ്ണീർത്തട ദിനാചരണം ഉദ്ഘാടനവും പ്രഥമ പരിസ്ഥിതി മിത്ര പുരസ്കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൂമി കൈയേറ്റവും വയലുകൾ മണ്ണിട്ട് നികത്തുന്നതും അനധികൃത നിർമാണവും അമിത ജലചൂഷണവും തണ്ണീർത്തടങ്ങളെ നശിപ്പിക്കുകയാണ്. തണ്ണീർത്തടങ്ങൾ നശിപ്പിക്കാൻ കാണിക്കുന്ന മത്സരബുദ്ധിയാണ് ഇതിന് പിന്നിൽ. ജൈവ വൈവിധ്യത്തിെൻറ തൊട്ടിലായ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാറിന് വിട്ടുവീഴ്ചയില്ല. തണ്ണീർത്തടങ്ങൾ വരും തലമുറക്കായി നിലനിർത്തണം. നമ്മുടെ നാട് ജലസമൃദ്ധമാണെങ്കിലും ഗ്രാമങ്ങളിലടക്കം കുടിവെള്ളക്ഷാമം രൂക്ഷമാണ്. വെള്ളം അമൂല്യ സമ്പത്താണ് എന്ന ധാരണ പൊതുസമൂഹത്തിന് ഇല്ലാതായി. ദേശീയ ശരാശരിയെക്കാളും മൂന്നിരട്ടി ജലമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് ബോധവത്കരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ചീഫ് സെക്രട്ടറി പോൾ ആൻറണി, ഫോറസ്റ്റ് ഫോഴ്സ് മേധാവി ഡോ. അനിൽകുമാർ ഭരദ്വാജ്, പരിസ്ഥിതി വകുപ്പ് ഡയറക്ടർ പത്മ മൊഹന്തി എന്നിവർ സംസാരിച്ചു. പരിസ്ഥിതി വകുപ്പിെൻറ വിവിധ അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. വർഗീസ് സി.തോമസ്, ബിജു പങ്കജ്, എൻ.കെ. സുകുമാരൻ നായർ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.