ഓച്ചിറ: എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ക്ലാപ്പന പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ പതിനൊന്നാം നമ്പര്‍ അങ്കണവാടിക്കു വേണ്ടി നിർമിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. കെട്ടിടം പണിയാന്‍ ഭൂമി സൗജന്യമായി നല്‍കിയ േബ്ലാക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എ. മജീദിനെ അദരിച്ചു. ജനപ്രതിനിധികളായ എസ്. ശീകല, വരവിള മനേഷ്, പി. ബിന്ദു, ടി. ജയദേവി, സി.എന്‍. ഉമയമ്മ, കൊല്ലടിയില്‍ രാധാകൃഷ്ണന്‍, എ. ഷാജി, രാധാകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. െറസി. അസോസിയേഷൻ യോഗം ഇരവിപുരം: കയ്യാലയ്ക്കൽ ഡിവിഷനിലെ ഡോ. സക്കീർ ഹുസൈൻ നഗർ െറസിഡൻറ്സ് അസോസിയേഷൻ പുനർശുചീകരണയോഗം ചേർന്നു. അഷ്റഫ് അധ്യക്ഷത വഹിച്ചു. കൗൺസിലർ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. സനൂജ് ബഷീർ സംസാരിച്ചു. ഭാരവാഹികൾ: സനൂജ് ബഷീർ (പ്രസി.), ഷാഹുൽ ഹമീദ്, മുഹമ്മദ് ഷാ (വൈസ് പ്രസി.), ജെ. മാഹീൻ (സെക്ര.), ഫിറോസ് സേഠ്, റഹ്മത്തുല്ല (ജോ. സെക്ര.), ഹലീൽ (ട്രഷ.), മോഹനൻ (ജന.കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.