വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

നാഗർകോവിൽ: തിരുനെൽവേലിയിൽനിന്ന് നാഗർകോവിലിലേക്ക് വരികയായിരുന്ന തമിഴ്നാട് സ്റ്റേറ്റ് കോർപറേഷ​െൻറ ബസും നാഗർകോവിലിൽനിന്ന് വള്ളിയൂരിലേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത രണ്ടുപേർ മരിച്ചു. നിദ്രവിള കാഞ്ഞാമ്പുറം സ്വദേശി വിഘ്നേഷ് (22) തിരുച്ചെന്തൂർ സ്വദേശി ഹരീഷ് (23) എന്നിവരാണ് മരിച്ചത്. വിഘ്നേഷ് വ്യാഴാഴ്ച സന്ധ്യക്ക് അപകടം നടന്ന ആരുവാമൊഴി മൂവേന്തർ നഗറിലും ഹരീഷ് വെള്ളിയാഴ്ച രാവിലെ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. ആരുവാമൊഴി പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. ബസ് ഇടിച്ചതിനുശേഷം നിർത്താതെപോയത് സംഭവസ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീെസത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.