തിരുവനന്തപുരം: വൊക്കേഷനൽ ഹയർസെക്കൻഡറി മാർച്ച് 2018ൽ നടത്തുന്ന ഒന്നും രണ്ടും വർഷ തിയറി പൊതുപരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. മാർച്ച് 12ന് സർക്കാർ നിയന്ത്രിത അവധിയായതിനാൽ അന്നത്തെ പരീക്ഷകൾ മാറ്റിവെച്ചതിെൻറ അടിസ്ഥാനത്തിലാണ് ഇൗ നടപടി. രാവിലെ 10 മുതലാണ് പരീക്ഷ. പുതുക്കിയ ടൈംടേബിൾ ചുവടെ: ഏഴിന് ഒന്നാം വർഷം ഹിസ്റ്ററി, രണ്ടാം വർഷം ബയോളജി/ബിസിനസ് സ്റ്റഡീസ്, എട്ടിന് ഒന്നാംവർഷം ബയോളജി/ബിസിനസ് സ്റ്റഡീസ്, രണ്ടാം വർഷം ഹിസ്റ്ററി, 13ന് ഒന്നാംവർഷം വൊക്കേഷനൽ തിയറി, രണ്ടാംവർഷം മാത്തമാറ്റിക്സ്, 15ന് ഒന്നാം വർഷം ജിയോഗ്രഫി, രണ്ടാം വർഷം അക്കൗണ്ടൻസി/കെമിസ്ട്രി, 17ന് ഒന്നാം വർഷം എൻറർപ്രണർഷിപ് ഡെവലപ്മെൻറ്, 19ന് ഒന്നാം വർഷം ഇക്കണോമിക്സ്/മാനേജ്മെൻറ് രണ്ടാം വർഷം ഇംഗ്ലീഷ്, 20ന് ഒന്നാം വർഷം ഫിസിക്സ്, 21ന് രണ്ടാംവർഷം ഫിസിക്സ്, 22ന് ഒന്നാം വർഷം ഇംഗ്ലീഷ്, രണ്ടാം വർഷം ഇക്കണോമിക്സ്/മാനേജ്മെൻറ്, 26ന് ഒന്നാം വർഷം മാത്തമാറ്റിക്സ്, രണ്ടാം വർഷം വൊക്കേഷനൽ തീയറി, 27ന് രണ്ടാം വർഷം എൻറർപ്രണർഷിപ് ഡെവലപ്മെൻറ്/ജി.എഫ്.സി, 28ന് ഒന്നാം വർഷം അക്കൗണ്ടൻസി/കെമിസ്ട്രി, രണ്ടാം വർഷം ജിയോഗ്രാഫി. ഒന്നാം വർഷത്തെ രണ്ടാം മോഡ്യൂൾ വൊക്കേഷനൽ പ്രായോഗിക പരീക്ഷകൾ ഏഴ് മുതലും രണ്ടാം വർഷത്തെ മോഡ്യൂൾ പ്രായോഗിക പരീക്ഷകളും നോൺ വൊക്കേഷനൽ പ്രായോഗിക പരീക്ഷകളും 12 മുതൽ 28 വരെയും നടത്തും. പുതുക്കിയ ടൈംടേബിൾ പ്രിൻസിപ്പൽമാർ വിദ്യാർഥികളെ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.