കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

ചവറ: ദേശീയപാതയിൽ ടൈറ്റാനിയം ജങ്ഷന് വടക്ക് വശം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്. പന്മന കോലം വെളിയിൽ തെക്കതിൽ ശിവശങ്കരപിള്ളക്കും ഭാര്യ വസന്തകുമാരിക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടം. തിരുവനന്തപുരത്ത്നിന്ന് കൊച്ചിയിലേക്ക് പോയ കാർ റോഡ് മുറിച്ചുകടന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡി​െൻറ കിഴക്ക് വശത്തേക്ക് വീണാണ് കൈക്കും കാലിനും പരിക്കേറ്റത്. ഉടൻതന്നെ വിവരമറിഞ്ഞെത്തിയ ചവറ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആംബുലൻസിൽ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.