കെ.എസ്​.ആർ.ടി.സി ​പെൻഷൻ: ആദ്യഗഡുവായി 284 കോടി അടുത്തമാസം നൽകും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ വിതരണം സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി പദ്ധതിയുടെ രൂപരേഖ സഹകരണ വകുപ്പ് തയാറാക്കി. 224 കോടി രൂപയാണ് പെന്‍ഷന്‍ കുടിശ്ശികയായി നല്‍കാനുള്ളത്. ജനുവരി മാസത്തെ പെൻഷന് വേണ്ടിവരുന്ന 60 കോടി അടക്കം പെൻഷൻ വിതരണത്തിന് ആകെ വേണ്ടിവരുന്നത് 284 കോടിയാണ്. ആദ്യ ഗഡുവായി ഇൗ തുക അടുത്ത മാസം സഹകരണ ബാങ്കുകള്‍ നല്‍കും. ആറുമാസമാണ് വായ്പാകാലാവധി. പലിശനിരക്ക് 10 ശതമാനവും. ഓരോ തദ്ദേശ സ്ഥാപനത്തി​െൻറയും പരിധിയില്‍ വരുന്ന സാമ്പത്തിക ശേഷിയുള്ള പ്രാഥമിക സഹകരണ ബാങ്കിനെ സന്നദ്ധതക്കനുസരിച്ച് പെന്‍ഷന്‍ വിതരണ പദ്ധതിക്ക് ചുമതലപ്പെടുത്തും. പെന്‍ഷന്‍കാര്‍ക്ക് വീടുകളില്‍ പണം എത്തിക്കാന്‍ വരെ പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴി സാധിക്കും. തുടക്കത്തില്‍ ആറുമാസത്തേക്ക് 584 കോടി രൂപ ആവശ്യം വരും. സംസ്ഥാന സര്‍ക്കാര്‍ മൊത്തത്തില്‍ പലിശ തുകകള്‍ ഉള്‍പ്പെടെ 605.7 കോടി രൂപയുടെ ഗാരൻറി അനുവദിക്കുന്നതിനാല്‍ സഹകരണ ബാങ്കുകള്‍ക്ക് പെന്‍ഷന്‍ തുക നല്‍കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നതുമൂലം നിത്യചെലവിനും ചികിത്സക്കും ബുദ്ധിമുട്ടുന്ന പാവപ്പെട്ട 38,000-ത്തോളം വരുന്ന പെന്‍ഷന്‍കാര്‍ ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും സമഗ്രവും സുസ്ഥിരവുമായ പരിഹാരമാണ് സഹകരണ വകുപ്പ് മുന്നോട്ട് െവച്ചിട്ടുള്ളതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് പെൻഷൻകാർ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ബജറ്റ് ദിവസമായ വെള്ളിയാഴ്ച നിയമസഭയിലേക്കും പെൻഷൻകാർ മാർച്ച് നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.