അസീസിയയിൽ ബി.പി.എൽ ചികിത്സ സഹായപദ്ധതി

കൊല്ലം: മീയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വിവിധ അരോഗ്യ സംരക്ഷണ പദ്ധതികൾ നടപ്പാക്കും. പൊടിക്കുഞ്ഞ് മുസ്ലിയാർ മെമ്മോറിയൽ ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ട്രസ്റ്റി​െൻറ സഹകരണത്തോടെ ഏർപ്പെടുത്തിയ ബി.പി.എൽ ആരോഗ്യ ചികിത്സ സഹായപദ്ധതി വിപുലമാക്കും. പദ്ധതിയുടെ ഭാഗമായി ഒരുവർഷത്തിനിടെ ആയിരക്കണക്കിന് നിർധന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചു. രജിസ്േട്രഷൻ ഫീസ്, ഡോക്ടറെ കാണുന്നതിനുള്ള ഫീസ്, നഴ്സിങ് ചാർജ്, ജനറൽ വാർഡ് ബെഡ് ചാർജ് തുടങ്ങിയവ സൗജന്യമാണ്. ശസ്ത്രക്രിയകൾ, ലാബ് പരിശോധനകൾ, റേഡിയോളജി, സി.ടി, എം.ആർ.ഐ, അൾട്രാസൗണ്ട്, എക്കോ, ടി.എം.ടി എന്നിവകൾക്ക് 25 ശതമാനം ഇളവ് ലഭ്യമാവും. ഫോൺ: 0474 2722222.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.