റവന്യൂ വകുപ്പ് അനുമതി നല്‍കുന്നില്ല; എലിക്കാട്ടൂര്‍ പാലത്തി​െൻറ നിർമാണം നിലച്ചു

പത്തനാപുരം: റവന്യൂ വകുപ്പ് അനുമതി നല്‍കാത്തതിനാൽ എലിക്കാട്ടൂര്‍ പാലത്തി​െൻറ നിർമാണം നിലച്ചു. പാലത്തി​െൻറ തൂണുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് തടയണ നിര്‍മിക്കുന്നതിന് മണ്ണിറക്കാന്‍ വില്ലേജ് ഓഫിസര്‍ അനുമതി നല്‍കാത്തതാണ് നിർമാണം നിലക്കാന്‍ കാരണം. മധ്യഭാഗത്തുള്ള രണ്ട് തൂണുകളുടെ നിര്‍മാണത്തിനാണ് തടയണ കെട്ടുന്നത്. ഇതിനായി ധാരാളം മണ്ണ് ആവശ്യമുണ്ട്. എന്നാൽ, പിറവന്തൂര്‍ വില്ലേജ് ഓഫിസര്‍ മണ്ണ് ഇറക്കാനുള്ള അനുമതി നിഷേധിച്ചതോടെയാണ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്. പിറവന്തൂർ, വിളക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കല്ലടയാറിന് കുറുകെയാണ് എലിക്കാട്ടൂര്‍ പാലം നിർമിക്കുന്നത്. നിലവില്‍ ഇരുകരകളിലുമായി നാല് തൂണുകള്‍ നിര്‍മിച്ച് കഴിഞ്ഞു. കല്ലടയാറ്റില്‍ ജലനിരപ്പ് കുറവായതിനാല്‍ തൂണുകള്‍ വേഗത്തില്‍ നിര്‍മിക്കാന്‍ സാധിക്കും. എന്നാൽ, ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം പാലം നിർമാണം പൂര്‍ത്തിയാകാന്‍ ഇനിയും നാളുകളെടുക്കും. വിളക്കുടി ഗ്രാമപഞ്ചായത്തിലെ കാര്യറ സർക്കാർ മുക്കിനെയും പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ എലിക്കാട്ടൂർ ക്ഷേത്രം ജങ്ഷനെയും തമ്മിൽ ബന്ധിപ്പിച്ചാണ് പാലംനിർമിക്കുന്നത്. നബാര്‍ഡില്‍നിന്ന് 5.17 കോടി രൂപയാണ് പദ്ധതി വിഹിതം. അപ്രോച്ച് റോഡുകളുടെ നിർമാണം വർഷങ്ങൾക്ക് മുമ്പ് പൂർത്തിയായതാണ്. പാലം യാഥാർഥ്യമാകുന്നതോടെ എലിക്കാട്ടൂർ, കമുകുംചേരി പ്രദേശത്തുള്ളവർക്ക് പുനലൂരിലേക്ക് എത്തിച്ചേരുക എളുപ്പമാകും. നിലവിൽ ഇരുകരകളിലേക്കും എത്താനുള്ള ഏകമാർഗം കടത്തുവള്ളമാണ്. മഴക്കാലത്തും മറ്റും നീരൊഴുക്ക് വർധിക്കുന്നതോടെ ദിവസേന നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന കടത്ത് നിലക്കും. അതോടെ മറുകരയെത്താൻ 20 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കണം. ഉദ്യോഗസ്ഥരും വിദ്യാർഥികളുമുൾപ്പെടെയുള്ളവരാണ് കടത്തിനെ ആശ്രയിക്കുന്നത്. നിർമാണത്തിലെ കാലതാമസം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.