കൊല്ലം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ല സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ പരവൂർ എസ്.എൻ.വി ബാങ്ക് ഒാഡിറ്റോറിയത്തിൽ നടക്കും. രണ്ടിന് രാവിലെ 9.30ന് പതാക ഉയർത്തൽ, ഉച്ചക്ക് രണ്ടിന് സംഘടനയുടെ മുൻകാല നേതാക്കളെ ആദരിക്കുന്ന ഗുരുവന്ദനം എന്നിവ നടക്കും. മുൻ എം.പി എൻ. പീതാംബരകുറുപ്പ് ഉദ്ഘാടനം നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ പരവൂർ സജീബ് അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് ജില്ല കൗൺസിൽ യോഗം കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലിം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് വി.എൻ. േപ്രംനാഥ് അധ്യക്ഷത വഹിക്കും. ഫെബ്രുവരി മൂന്നിന് രാവിലെ 9.30ന് സി.വി. പത്മരാജൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസസമ്മേളനം ഉദ്ഘാടനം ഡോ. ശൂരനാട് രാജശേഖരൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.