പട്ടികജാതി വിസനഫണ്ട് കൗൺസിലറുടെ നേതൃത്വത്തിൽ വകമാറ്റിയെന്ന്​

കൊല്ലം: കോർപറേഷ​െൻറ 23ാം ഡിവിഷനായ കരിക്കോടിലെ പുലരി സൗത്തിൽ ഒാടനിർമിക്കാനുള്ള 46 ലക്ഷം രൂപ ഉപയോഗിച്ച് ഭൂമാഫിയകളെ സഹായിക്കുന്നതിനുവേണ്ടി കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായ എം.എ. സത്താർ മറ്റൊരിടത്ത് ഒാട നിർമിച്ചതായി കോൺഗ്രസ് മങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പട്ടികജാതിവികസന ഫണ്ടായ 46 ലക്ഷമാണ് കൗൺസിലറുടെ നേതൃത്വത്തിൽ തിരിമറി നടത്തിയത്. ഇൗ തുകക്ക് പട്ടികജാതി വികസന ഒാഫിസർ പീസിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതാണ്. ഫണ്ട് വകമാറ്റിയതിന് പുറമേ നിർമാണത്തിലും വ്യാപക അഴിമതിയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഒാട നിർമിച്ച് ആറുമാസം തികയുംമുമ്പ് സ്ലാബുകൾ തകർന്ന് ഉപയോഗയോഗ്യമല്ലാതായി. എ.ഇ ഉൾപ്പെടെയുള്ളവരുടെ അസാന്നിധ്യത്തിൽ രാത്രിയിലും മറ്റുമാണ് പ്രവൃത്തി പൂർത്തിയാക്കിയത്. അനധികൃതമായി ഒാട നിർമാണം നടത്തിയതിനാൽ മറ്റു ഫണ്ടുകളിൽനിന്ന് കരാറുകാരന് തുക നൽകരുതെന്നും അനാസ്ഥക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരിൽ നിന്നും കൗൺസിലർ സത്താറിൽ നിന്നും തുക ഇൗടാക്കണമെന്നും നേതാക്കൾ പറഞ്ഞു. കരിക്കോട് ചെറുവള്ളി മാടൻകാവ് മുതൽ ചുമടുതാങ്ങി മുക്കിന് സമീപമുള്ള റെയിൽ കട്ടിങ് വരെ ഒരുവർഷത്തിന് മുമ്പ് റീടാറിങ് നടത്തിയ റോഡ് കോർപറേഷൻ അധികൃതർ അറിയാതെ എം.എൽ.എ ഫണ്ടുപയോഗിച്ച് വീണ്ടും ടാറിങ് നടത്തിയത് തട്ടിപ്പ് നടത്താനാണ്. അഴിമതിെക്കതിരെ വിവരാവകാശ രേഖകൾ ശേഖരിച്ച കോൺഗ്രസ് മങ്ങാട് മണ്ഡലം സെക്രട്ടറി വി. സതീഷനെ ബന്ധപ്പെട്ട കൗൺസിലർ പലതവണ ഭീഷണിപ്പെട്ടുത്തിയെന്ന് ഇവർ ആരോപിച്ചു. വധഭീഷണിയുള്ളതായി കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കൗൺസിലർെക്കതിെര പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് കിളികൊല്ലുർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചതായി നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മങ്ങാട് കോൺഗ്രസ് പ്രസിഡൻറ് ജി. ബാലകൃഷ്ണപിള്ള, വി. സതീഷൻ എന്നിവർ പെങ്കടുത്തു. അതേസമയം, ആരോപണത്തിൽ കഴമ്പിെല്ലന്നും ഏതന്വേഷണം നേരിടാനും തയാറാണെന്നും ത​െൻറ ഡിവിഷനിൽ നടക്കുന്ന വികസനത്തിൽ വിറളിപൂണ്ടവരാണ് ആരോപണമുന്നയിക്കുന്നതെന്നും എം.എ. സത്താർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.