കരുനാഗപ്പള്ളി: ഇന്ത്യന്‍ ഭരണഘടനയെയും അത് ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളെയും വർഗീയ വിധ്വംസക ശക്തികളുടെ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഐ.എസ്.എം യൂത്ത് അസംബ്ലി ആഹ്വാനം ചെയ്തു. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ ന്യൂനപക്ഷ വര്‍ഗീയത പരിഹാരമല്ലെന്നും രണ്ടും എതിര്‍ക്കപ്പെടേണ്ടതാണെന്നും യൂത്ത് അസംബ്ലി ഉദ്ഘാടനം നിർവഹിച്ച്് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഭരണഘടന മൗലികാവകാശങ്ങള്‍ ആദരിക്കുക, സംരക്ഷിക്കുക എന്ന പ്രമേയത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജില്ല കേന്ദ്രങ്ങളില്‍ ജനുവരി 25 മുതല്‍ 29വരെ നടന്ന യൂത്ത് അസംബ്ലികളുടെ സമാപന സമ്മേളനമാണ് കരുനാഗപ്പള്ളിയില്‍ നടത്തിയത്. ഐ.എസ്.എം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ഷിഹാബ് കാട്ടുകുളം അധ്യക്ഷത വഹിച്ചു. അബ്്ദുല്‍ ഷുക്കൂര്‍ സ്വലാഹി വിഷയാവതരണവും ഐ.എസ്.എം സംസ്ഥാന ഉപാധ്യക്ഷന്‍ അഹമ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. റഹുമത്തുല്ല സ്വലാഹി പുത്തൂര്‍, സലീം, ഹമദാനി, ഡോ. ഷാജഹാന്‍, മുഹമ്മദ് പറമ്പി, അബ്ദുസ്സലാം പട്ടാഴി, ത്വാഹ കൊല്ലം, ഷഫീഖ് ശാസ്താംകോട്ട, ഷഫീഖ് കൊല്ലം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.