എക്സൈസ് റെയ്ഡിൽ 10 പേർ പിടിയിൽ

ചാത്തന്നൂർ: എക്സൈസ് റേഞ്ച് പരിധിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഇടങ്ങളിലായി നടന്ന റെയ്ഡിൽ അനധികൃത മദ്യ വിൽപന നടത്തിയ മൂന്ന് പേരെയും കഞ്ചാവ് വിൽപനക്കേസിൽ ഏഴുപേരെയും അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി 40 ലിറ്റർ വിദേശ മദ്യം പിടിച്ചെടുക്കുകയും വിൽപനക്കായി ഉപയോഗിച്ചുവന്ന കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നെടുമ്പന പുത്തൻചന്ത മോതീൻമുക്ക് റോഡിൽ മദ്യം ശേഖരിച്ചുെവച്ച് വിൽപന നടത്തിയ കാറാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ മദ്യവിൽപന നടത്തുകയായിരുന്ന ഇളമ്പളളൂർ കല്ലിംഗൽ മഞ്ജുഭവനിൽ മനോജ് എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. കൊട്ടിയം തഴുത്തല ജങ്ഷനുസമീപം വിദേശ മദ്യം വിൽക്കുകയായിരുന്ന തഴുത്തല വിളയിൽപുത്തൻവീട്ടിൽ സന്തോഷ് (44), പരവൂർ പൂതക്കുളം തെങ്ങുവിള കോളനിക്ക് സമീപം വിൽപന നടത്തിയ ഇടയാടി മാടൻകാലയിൽ വീട്ടിൽ ലത(48), കഞ്ചാവ് കൈവശം െവച്ച് വിൽപന നടത്തിയതിന് ആദിച്ചനല്ലൂർ പ്ലാക്കാട് തൊടിയിൽ വീട്ടിൽ ഷാഫി(20), സുബിത ഭവനിൽ സുബിൻ (24), വർക്കല ചെമ്മരുതി വാളാഞ്ചിവിള തൊടിയിൽ കല്ലുവിളവീട്ടിൽ മനു (29), നാവായിക്കുളം തെക്കേവിള വീട്ടിൽ ബൈജു, അയിരൂർ പുത്തൻവീട്ടിൽ ശംഭു (24), മൂലഭാഗം ദേശത്ത് ശ്രീകലാനിലയം വീട്ടിൽ സുരാജ് (24), പരവൂർ കുറുമണ്ടൽ (ബി) രതീഷ് (23)എന്നിവരാണ് അറസ്റ്റിലായത്. ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ എസ്. നിജുമോ​െൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ വിജയകൃഷ്ണൻ, വിധുകുമാർ, ജോൺ, അരുൺ, സി.ഇ.ഒമാരായ സിജിൻ, നഹാസ്, ബിജോയ്, വിഷ്ണു സജീവ്, സുനിൽകുമാർ, ഷെഹിൻ, ജ്യോതി, ശ്യാംകുമാർ, ബിന്ദുലേഖ, സൂര്യ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.