എൻ.കെ. േപ്രമചന്ദ്രൻ എം.പി ഒരു മാസത്തെ ശമ്പളം നൽകി

കൊല്ലം: എൻ.കെ. േപ്രമചന്ദ്രൻ എം.പി യുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. പ്രളയബാധിത പട്ടിക: പുനലൂർ, പത്തനാപുരം താലൂക്കുകളിലെ വില്ലേജുകൾക്ക് അവഗണന പുനലൂർ: വെള്ളപ്പൊക്കത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ നാശം നേരിട്ട പുനലൂർ, പത്തനാപുരം താലൂക്കുകളിലെ ഭൂരിഭാഗം വില്ലേജുകളെയും പ്രളയബാധ പട്ടികയിൽ നിന്ന് സർക്കാർ ഒഴിവാക്കി. കഴിഞ്ഞദിവസം സർക്കാർ ഇറക്കിയ പട്ടികയിൽ ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്ന് 37 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശം വരുത്തിയ കിഴക്കൻ മലയോരമേഖല ഉൾപ്പെട്ടുവരുന്ന പുനലൂർ, പത്തനാപുരം താലൂക്കുകളിൽ നിന്നും ഓരോ വില്ലേജുകൾ മാത്രമാണ് പ്രളയബാധിതമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ താലൂക്കുകളിലെ കൂടുതൽ നാശംവന്ന വില്ലേജുകളെ ഒഴിവാക്കിയാണിത്. വില്ലേജുകളെ കൂട്ടത്തോടെ ഒഴിവാക്കിയതോടെ സർക്കാറിൽ നിന്നുള്ള നഷ്ടപരിഹാരം ഇരുതാലൂക്കുകളിെലയും അർഹമായ വില്ലേജുകൾക്ക് ലഭിക്കാതിരിക്കുമോ എന്ന ആശങ്കയുണ്ട്. പുനലൂർ താലൂക്കിൽ ഇടമൺ വില്ലേജും പത്തനാപുരത്ത് പിറവന്തൂരുമാണ് പ്രളയബാധിത വില്ലേജുകളിൽ ഉൾപ്പെടുന്നത്. ഏറ്റവും കൂടുതൽ നാശം വന്ന പുനലൂർ പട്ടണം ഉൾക്കൊള്ളുന്ന പുനലൂർ, വാളക്കോട് വില്ലേജുകളെപോലും സർക്കാർ ഒഴിവാക്കി. ഇതുകൂടാതെ ആര്യങ്കാവ്, തെന്മല, കരവാളൂർ, ആയിരനല്ലൂർ, കുളത്തൂപ്പുഴ വില്ലേജുകളും ഉൾപ്പെട്ടില്ല. പത്തനാപുരത്ത് പുന്നല, പത്തനാപുരം, വിളക്കുടി, പിടവൂർ, പട്ടാഴി, പട്ടാഴിവടക്കേക്കര എന്നീ വില്ലേജുകളും ഇടംപിടിക്കേണ്ടതുണ്ട്. ഇരുതാലൂക്കിെലയും പ്രളയംബാധിച്ച വില്ലേജുകളുടെ വിവരങ്ങൾ അധികൃതർ കലക്ടർക്ക് സമർപ്പിച്ചിരുന്നു. കലക്ടർ ഇത് സർക്കാറിന് നൽകിയെന്നാണ് പറയുന്നത്. എന്നാൽ, ബുധനാഴ്ച പട്ടിക ഇറങ്ങിയപ്പോൾ അർഹമായ വില്ലേജുകളെ ഒഴിവാക്കിയതിൽ ഈ മേഖലയിലെ റവന്യൂ അധികൃതരും അമ്പരപ്പിലാണ്. ഇരുതാലൂക്കിൽ നിന്നും പൂർണമായി അർഹമായ 15 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരുന്നതെന്ന് അധികൃതർ സൂചിപ്പിച്ചു. പട്ടികയിൽ ഉൾപ്പെടാതായതോടെ കലക്ടറെ വിവരം അറിയിച്ചെന്നും പരിഹാരം ഉണ്ടാകുമെന്നും താലൂക്ക് അധികൃതർ പറഞ്ഞു. പഞ്ചായത്ത് വകുപ്പ് പുറത്തിറക്കിയ പ്രളയബാധിത പഞ്ചായത്തുകളിൽ ജില്ലയെ പൂർണമായി ഒഴിവാക്കിയത് വിവാദമായിരുന്നു. ഇരുതാലൂക്കുകളിലും കല്ലടയാറി​െൻറ തീരത്തുള്ള താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളം കയറി നാശം ഉണ്ടായി. രണ്ടു താലൂക്കിലും പതിനഞ്ചോളം വീടുകൾ പൂർണമായും 300 ഓളം വീടുകൾ ഭാഗികമായും നശിച്ചു. വെള്ളം കയറിയതും വീട് നശിച്ചതുമായ കുടുംബങ്ങളെ താമസിപ്പിക്കാൻ 25 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ആറുദിവസം വരെ പ്രവർത്തിച്ചിരുന്നു. തെന്മല ഡാം ഷട്ടറുകൾ കൂടുതൽ താഴ്ത്തി പുനലൂർ: പ്രളയത്തെതുടർന്ന് എട്ട് അടിവരെ ഉയർത്തിയിരുന്ന തെന്മല ഡാമിലെ മൂന്നു ഷട്ടറുകളും അഞ്ച് സ​െൻറിമീറ്ററാക്കി കുറച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഡാമിലെ ജലനിരപ്പ് 114.06 മീറ്ററാണ്. 115.82 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ പേമാരിയെ തുടർന്ന് കഴിഞ്ഞ 16ന് ആണ് മൂന്നു ഷട്ടറുകളും എട്ട് അടിവരെ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയത്. പെെട്ടന്ന് ഷട്ടർ ഇത്രത്തോളം ഉയർത്തിയതുകാരണം കല്ലടയാറ്റിൽ വെള്ളം ക്രമാതീതമായി ഉയർന്ന് പുനലൂർ പട്ടണത്തിലടക്കം വെള്ളം കയറിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡാമി​െൻറ വൃഷ്ടിപ്രദേശത്ത് മഴ ദുർബലമാണ്. ഷട്ടർ താഴ്ത്തിയത് കല്ലടയാറ്റിൽ വെള്ളം കുറയാനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.