ഓച്ചിറ: ചങ്ങൻകുളങ്ങര മഹാദേവർ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള പഞ്ചായത്ത് കുളത്തിൽ കക്കൂസ് മാലിന്യം ഒഴുക്കിയ ടാങ്കർ ലോറിയും മൂന്ന് പേരെയും ഓച്ചിറ പൊലീസ് പിടികൂടി. തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് കളീക്കവടക്കതിൽ ഷാനവാസ് (35), കളീക്കവടക്കതിൽ ഷാനു (25), ടാങ്കർ ലോറി ഉടമ പുലിയൂർ വഞ്ചി വടക്ക് നൗഫൽ മൻസിലിൽ റഹിയാനത്ത് (40) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം കുളത്തിൽ ഒഴുക്കിവിട്ടത്. ദൃശ്യങ്ങൾ കുളത്തിന് സമീപം സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽനിന്ന് ലഭിച്ചു. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കുളം ജനപങ്കാളിത്തത്തോടെ മാലിന്യം നീക്കി വൃത്തിയാക്കി സമീപം സി.സി.ടി.വി.യും സ്ഥാപിച്ചിരുന്നു. ദൃശ്യങ്ങൾ സഹിതം പഞ്ചായത്ത് അംഗങ്ങളായ രാധാമണിയമ്മ, ജെ. ജോളി എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് ഓച്ചിറ പൊലീസ് കന്നേറ്റിയിൽ നിന്ന് ടാങ്കർ ലോറി പിടികൂടിയത്. എസ്.ഐ ജ്യോതി സുധാകർ, എ.എസ്.ഐ അഷ്റഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അഭിമുഖം ആറിന് കൊല്ലം: ജില്ല എംപ്ലോയബിലിറ്റി സെൻററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഷോറൂം മാനേജർ, ടെറിറ്ററി മാനേജർ, മാർക്കറ്റിങ് മാനേജർ, എക്സിക്യൂട്ടീവ്സ്, കാഷ്യർ, കസ്റ്റമർ റിലേഷൻ, ഓഫിസ് സ്റ്റാഫ്, മെക്കാനിക്, ടെക്‌നീഷ്യൻസ് എന്നീ വിവിധ ഒഴിവുകളിലേക്കായി സെപ്റ്റംബർ ആറിന് അഭിമുഖം നടക്കും. പ്ലസ് ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള എല്ലാ ഉദ്യോഗാർഥികളും ബയോഡാറ്റയുമായി അന്ന് രാവിലെ 10ന് ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ എത്തണം. ഫോൺ: 04742740615/ 9539172690.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.