ജില്ലയിലെ ആദ്യ ഭൂരേഖ ഡിജിറ്റൽ വില്ലേജായി ആര്യങ്കാവ്

പുനലൂർ: ജില്ലയിലെ ആദ്യ ഭൂരേഖ ഡിജിറ്റൽ വില്ലേജാകാൻ ആര്യങ്കാവ് ഒരുങ്ങി. റീസവർവേ പൂർത്തിയാകാത്തതിനാൽ ജില്ലയിലെ മറ്റ് വില്ലേജുകളിലൊന്നിലും ഭൂരേഖ ഡിജിറ്റൽ സംവിധാനം ആയിട്ടില്ല. ആര്യങ്കാവിലും റിസർവേ കഴിഞ്ഞിെല്ലങ്കിലും സമാനനിലയിൽ വടക്കൻകേരളത്തിലെ ചില വില്ലേജുകളിൽ ഡിജിറ്റൽ സംവിധാനം വിജയകരമായി നടപ്പാക്കിയിരുന്നു. ഇതി​െൻറ ചുവടുപിടിച്ചാണ് ആര്യങ്കാവിലും ഈ സംവിധാനം ഒരുക്കിയത്. ആര്യങ്കാവിൽ ഭൂഉടമകൾ കുറവായതിനാൽ സർവേ നമ്പരടക്കമുള്ള ഭൂരേഖകളുടെ കുറവ് ഡിജിറ്റലാക്കാൻ ഏറെ സഹായകമായി. ഈ വില്ലേജിൽ ഭൂരിഭാഗം വനവും ശേഷിക്കുന്നതിൽ സ്വകാര്യ എസ്റ്റേറ്റുകളുമാണ്. റീസർവേ നടക്കാത്തതിനാൽ 1947ന് മുമ്പുള്ള സർവേ രേഖകൾ വെച്ചാണ് ഡിജിറ്റൽ സംവിധാനം തയാറാക്കിയത്. ഭൂഉടമകൾക്കും മറ്റും എല്ലാ നിലക്കും സഹായകമാണ് ഡിജിറ്റൽ സംവിധാനം. ഭൂമി ക്രയവിക്രയത്തിന് മുമ്പ് എതുതരത്തിലുള്ള ഭൂമിയാെണന്ന് കണ്ടെത്താൻ ഉടമകൾക്കും അധികൃതർക്കും പെട്ടന്ന് കഴിയും. കൂടാതെ ഭൂമി വിൽക്കുന്നതിനും കടപ്പെടുത്തുന്നതിനും വേഗത്തിൽ നടപടിക്രമം പൂർത്തിയാക്കാനും കഴിയും. കൈമാറ്റംചെയ്യുന്ന ഭൂമി ഉടമയുടെ പേരിലേക്ക് പെട്ടന്നുതന്നെ പോക്കുവരവ് നടത്താനും സാധിക്കും. കൂടാതെ ഭൂമിയുടെ കരം ഉടമക്ക് എവിടെ നിന്നുവേണെങ്കിലും ഒടുക്കാനാകുമെന്ന് വില്ലേജ് ഓഫിസർ എ. സന്തോഷ്കുമാർ പറഞ്ഞു. 2015ൽ തിരുവന്തപുരം ജില്ലയിൽ 12 വില്ലേജുകൾ ഡിജിറ്റലാക്കുന്ന സംഘത്തിൽ സംസ്ഥാന കോഒാഡിനേറ്ററായി പ്രവർത്തിച്ചിരുന്നയാളാണ് സന്തോഷ്കുമാർ. ആര്യങ്കാവിൽ ഡിജിറ്റൽ സംവിധാനത്തി​െൻറ ട്രയൽറൺ വിജയകരമായി പൂർത്തിയാക്കി. സെപ്റ്റംബർ ഒന്നുമുതൽ ഔദ്യോഗികമായി ഡിജിറ്റൽ സംവിധാനത്തിലാകുമെന്നും വില്ലേജ് ഓഫിസർ പറഞ്ഞു. ഇവിടെ ഡിജിറ്റൽ സംവിധാനം വിജയമായാൽ പുനലൂർ താലൂക്കിൽ റീസർവേ നടന്നിട്ടില്ലാത്ത മറ്റ് 12 വില്ലേജുകളിലും ഭൂരേഖ ഡിജിറ്റലിലാക്കുമെന്ന് തഹസിൽദാർ ജയൻ എം. ചെറിയാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.