വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കൊല്ലം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ജയിച്ചതിനുശേഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ െറഗുലര്‍ കോഴ്‌സില്‍ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദിഷ്ട ഫോറത്തില്‍ ഒക്‌ടോബര്‍ 10ന് മുേമ്പാ പുതിയ കോഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡി​െൻറ ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി അപേക്ഷ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ് കൊല്ലം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സെപ്റ്റംബര്‍ നാല്, 18 തീയതികളില്‍ പുനലൂരിലും 29ന് പീരുമേട്ടിലും മറ്റ് പ്രവൃത്തിദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളിലും വിചാരണ നടത്തും. പ്രോവിഡൻറ് ഫണ്ട് അദാലത് കൊല്ലം: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് മേഖല ഓഫിസി​െൻറ ആഭിമുഖ്യത്തിലുള്ള പരാതി പരിഹാര അദാലത് സെപ്റ്റംബര്‍ 10ന് രാവിലെ 10.30 മുതല്‍ ചിന്നക്കട പൊന്നമ്മ ചേംബേഴ്‌സില്‍ നടക്കും. ഉച്ചവരെ തൊഴിലാളികള്‍ക്കും 2.30 മുതല്‍ യൂനിയന്‍ പ്രതിനിധികള്‍ക്കും പങ്കെടുക്കാം. പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, റീജനല്‍ ഓഫിസ്, പരമേശ്വര്‍ നഗര്‍, ചിന്നക്കട, കൊല്ലം 1 വിലാസത്തില്‍ സെപ്റ്റംബര്‍ നാലിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പി.എഫ് അസിസ്റ്റൻറ് കമീഷണര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: 0474-2767645. പി.എസ്.സി അഭിമുഖം കൊല്ലം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി.എസ്.എ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 386/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ എസ്.ഐ.യു.സി നാടാര്‍ സപ്ലിമ​െൻററി ലിസ്റ്റ് രജിസ്റ്റര്‍ നമ്പര്‍ 109756 മുതലുള്ള ഉദ്യോഗാര്‍ഥികള്‍ക്കും സപ്ലിമ​െൻററി ലിസ്റ്റ് ഒ.എക്‌സ്, ധീവര, ഹിന്ദു നാടാര്‍, ഭിന്നശേഷി വിഭാഗം എന്നീ വിഭാഗങ്ങളില്‍ അഡ്മിറ്റ് ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കുമുള്ള അഭിമുഖം സെപ്റ്റംബര്‍ അഞ്ച്, ആറ് തീയതികളില്‍ പി.എസ്.സി കൊല്ലം മേഖല ഓഫിസില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.