കല്ലമ്പലം: വിദ്യാർഥി കൈവരിയില്ലാത്ത കിണറ്റിൽവീണ് മരിച്ചു. നാവായിക്കുളം വെട്ടിയറ പന്തുവിള പോയ്കവിളപുത്തന്‍ വീട്ടില്‍ ബിനു- പ്രഭ ദമ്പതികളുടെ മകൻ വിമല്‍ (ഒമ്പത്) ആണ് മരിച്ചത്. നാവായിക്കുളം എസ്.എന്‍.വി എല്‍.പി.എസിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞദിവസം രാവിലെ വീടിന് സമീപത്തെ പുരയിടത്തിൽ തേങ്ങയിടാൻ ആളെത്തിയിരുന്നു. തേങ്ങപറക്കിയിടാൻ സഹായിക്കാനെത്തിയ വിമൽ കൈവരിയില്ലാത്ത ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെടുകയായിരുന്നു. വിമൽ കിണറ്റില്‍ വീഴുന്നത് തെങ്ങുകയറ്റക്കാരന്‍ തെങ്ങിനുമുകളില്‍ ഇരുന്നപ്പോൾ കണ്ടു. ഇയാളുടെ നിലവിളികേെട്ടത്തിയ നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി വിമലിനെ കരക്കെത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: കണ്ണൻ, പ്രമോദ്. പള്ളിക്കല്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.