പൂന്തുറ: മാനംതെളിഞ്ഞ് കടല്‍ കനിഞ്ഞിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് അറുതിയില്ല. മത്സ്യങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും ഉൾപ്പെെട കുടുങ്ങി വലകൾ നശിക്കുന്നതാണ് മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നത്. ഇത് നന്നാക്കാന്‍ ദിവസങ്ങളുടെ അധ്വാനമാണ് വീണ്ടും വരുന്നത്. ഇതോടെ മത്സ്യങ്ങളുടെ ഒഴുക്ക് ഉണ്ടായിട്ടും വലയെറിയാൻ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. ശക്തമായ മഴയില്‍ പാർവതീപുത്തനാറില്‍ വര്‍ഷങ്ങളായി കെട്ടക്കിടന്ന പ്ലാസ്റ്റിക് മാലിന്യം പൂന്തുറ പൊഴിയിലൂടെ കടലിലേക്ക് ഒഴുകിയിറങ്ങിയതാണ് തിരിച്ചടിയായത്. ഓഖി ദുരന്തത്തിന് പിന്നാലെ ചെറിയ കാലാവസ്ഥ വ്യതിയാനങ്ങളിൽപോലും തൊഴിലാളികൾ കടലിൽപോയിട്ടില്ല. ട്രോളിങ് നിരോധന കാലത്തോടെ വറുതിക്ക് അറുതിവരുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ശക്തമായ കടലാക്രമണങ്ങള്‍ പ്രതീക്ഷകൾ തകര്‍ത്തു. രണ്ട് ദിവസമായി മാനംതെളിഞ്ഞ് കടല്‍കനിയാന്‍ തുടങ്ങിയെങ്കിലും വലകളില്‍ മാലിന്യം കുടുങ്ങാന്‍ തുടങ്ങിയത് തിരിച്ചടിയായി. തീരക്കടലില്‍ ചൂണ്ടകളിട്ടാണ് ഇപ്പോൾ മീൻ പിടിക്കുന്നത്. കടലാക്രണം തീരങ്ങള്‍ കൂടുതലായി കവര്‍ന്നെടുത്തും ദുരിതം ഇരട്ടിയാക്കി. വിഴിഞ്ഞം ഒഴികെ ജില്ലയുടെ മറ്റ് തീരങ്ങളില്‍നിന്ന് ഇപ്പോഴും വള്ളമിറക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കമ്പവലകള്‍ വലിക്കാന്‍ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.