തിരുവനന്തപുരം: തിരുവല്ലയിൽ പ്രളയത്തിൽപെട്ട നൂറുകണക്കിന് പേരെ പല സമയങ്ങളിലായി രക്ഷപ്പെടുത്തി കരക്കെത്തിച്ചപ്പോഴേക്കും വിഴിഞ്ഞത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളായ പനിയടിമയും ഫ്രെഡിയും ജില്ലറും ചേർന്നുള്ള രക്ഷാസംഘത്തിെൻറ ഫൈബർ ബോട്ട് കേടായിക്കഴിഞ്ഞിരുന്നു. റോഡിൽ പൊലീസുകാർക്കൊപ്പം നിർദേശങ്ങൾ നൽകി നിന്ന ആെള നോക്കി ഫ്രെഡി പറഞ്ഞു 'അണ്ണാ, ഞങ്ങൾക്ക് ഒരു ബോട്ട് തന്നാൽ കുറെ പേരെ കൂടി രക്ഷിക്കാം'. ഫ്രെഡി അണ്ണാ എന്ന് വിളിച്ചത് പത്തനംതിട്ട കലക്‌ടർ പി.ബി. നൂഹിനെ ആയിരുന്നു. ഇതിനിടെ രക്ഷാപ്രവർത്തനത്തിനിടക്ക് അരക്കൊപ്പം വെള്ളത്തിൽ ഇറങ്ങേണ്ടിവന്ന െഫ്രഡിയുടെ വലതു കൈയിൽ തേൾ കടിച്ച് നീരു വന്നിരുന്നു. ഇതു കണ്ട കലക്‌ടർ 'നിങ്ങൾ ആശുപത്രിയിലേക്ക് പോകൂ, അത് കഴിഞ്ഞാകാം മറ്റു കാര്യങ്ങൾ' എന്ന് നിർദേശം നൽകിയപ്പോൾ ഫ്രെഡി പറഞ്ഞു 'അണ്ണാ, എെൻറ ജീവൻ നോേക്കണ്ട, നിങ്ങൾ ബോട്ട് തന്നാൽ 10 പേരെയെങ്കിലും രക്ഷിക്കാൻ എനിക്ക് സാധിക്കും'. ആ ഇച്ഛാശക്തിക്കു മുന്നിൽ ആരാധനയോടെ നിന്ന കലക്‌ടർ അടുത്തുനിന്ന പൊലീസിനോട് പറഞ്ഞു 'കൊടുക്ക് സല്യൂട്ട് ..' അപ്പോഴാണ് മൂന്നംഗ രക്ഷാ സൈന്യത്തിന് മനസ്സിലായത് 'അണ്ണാ' എന്ന് അൽപം മുമ്പ് വിളിച്ചത് കലക്ടറെ ആണെന്ന്. 'നിങ്ങളുടെ മനസ്സും പ്രവൃത്തിയുമാണ് ഇപ്പോൾ മുഖ്യം' എന്ന് പറഞ്ഞ് കലക്‌ടർ പി.ബി. നൂഹ് ഉടൻ ബോട്ട് നൽകുകയും ചെയ്തു. തൈക്കാട് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ പത്തനംതിട്ടയിൽ രക്ഷാദൗത്യത്തിന് വിഴിഞ്ഞത്തുനിന്ന് ആഗസ്റ്റ് 16ന് പോയ ആദ്യ ഫൈബർ ബോട്ടിലെ മത്സ്യത്തൊഴിലാളി സംഘത്തിന് സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ രക്ഷാസംഘ തലവനായ പനിയടിമ സ്വീകരണം ഏറ്റുവാങ്ങി കുട്ടികളോട് അനുഭവം പങ്കിടുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. 'രാത്രി ഭക്ഷണം കഴിഞ്ഞ് വെളുപ്പിന് രക്ഷാദൗത്യത്തിന് ഇറങ്ങിയാൽ പിറ്റേന്ന് രാത്രിയിലായിരിക്കും ഭക്ഷണം കഴിക്കുക. കുടിക്കാൻ വെള്ളം പോലും ഉണ്ടാകില്ല. എങ്കിലും വലിയൊരു രക്ഷാദൗത്യത്തിലാണെന്ന അറിവുള്ളതിനാൽ ഞങ്ങൾക്ക് വിശപ്പൊന്നും വലിയ പ്രശ്നമായി തോന്നിയില്ല. എല്ലാം ദൈവത്തിൽ അർപ്പിച്ചാണ് പ്രവർത്തിച്ചത്. പ്രതി ബന്ധങ്ങളെ തരണംചെയ്ത് മൂന്നു ദിവസം കൊണ്ട് അഞ്ഞൂറിലധികംപേരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ കഴിെഞ്ഞന്നും പനിയടിമ പറഞ്ഞു. 'നിങ്ങൾ താഴ്ന്ന ജാതിക്കാരാണ്, നിങ്ങളുടെ ബോട്ടിൽ ഞങ്ങൾ കയറില്ല' എന്ന് ചില സ്ഥലങ്ങളിൽ അപൂർവം ആളുകൾ പറഞ്ഞത് തങ്ങളെ വേദനിപ്പിെച്ചന്നും അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജെ.എം. റഹിം സ്വാഗതവും എം. ഷാജി നന്ദിയും പറഞ്ഞു. വിദ്യാർഥികൾ പ്രത്യേക ഷാൾ അണിയിച്ച് മത്സ്യത്തൊഴിലാളികളെ ആദരിച്ചു. മോഡൽ സ്കൂളിെൻറ ചിത്രം ആലേഖനം ചെയ്ത പ്രത്യേക ഉപഹാരം ഹെഡ്മാസ്റ്റർ നൽകി. മത്സ്യത്തൊഴിലാളകൾക്ക് നൽകിയ കാഷ് അവാർഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.