നിയമസഭ മാർച്ച്

തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ അനാസ്ഥയും സുരക്ഷാവീഴ്ചയും നിയമസഭ സമിതി അന്വേഷിക്കുക, അടിയന്തരസഹായം 25,000 രൂപയാക്കി വര്‍ധിപ്പിച്ച് ഉടന്‍ വിതരണംചെയ്യുക, ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൗണ്ടായി കൈകാര്യംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് സോഷ്യല്‍ െഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.െഎ) നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭക്ക് സമീപം പൊലീസ് തടഞ്ഞു. സെക്രട്ടറി കെ.എസ്. ഷാന്‍, പത്തനംതിട്ട ജില്ല പ്രസിഡൻറ് അന്‍സാരി ഏനാത്ത് എന്നിവർ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, ജില്ല വൈസ് പ്രസിഡൻറ് വേലുശേരി അബ്ദുല്‍ സലാം, ജില്ല സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, ഇര്‍ഷാദ് കന്യാകുളങ്ങര, എസ്.ടി.റ്റി.യു ജില്ല പ്രസിഡൻറ് ജലീല്‍ കരമന, കൊല്ലം ജില്ല സെക്രട്ടറി ഇഖ്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.