പ്രളയത്തെ ഗുണകരമായി കാണുന്നു -അലൻസിയർ

വെട്ടുകാട്: സമത്വം, മതേതരത്വം, മൂല്യബോധം എന്നിവ മലയാളികളെ ഓർമപ്പെടുത്താനും അനുഭവിപ്പിക്കാനും അവസരമൊരുക്കി എന്ന അർഥത്തിൽ പ്രളയത്തെ ഗുണപരമായ കാലത്തി​െൻറ ഇടപെടലെന്ന് വിലയിരുത്താമെന്ന് നടൻ അലൻസിയർ. വെട്ടുകാട് വലിയതോപ് സ​െൻറ് റോക്ക്സ് കോൺവ​െൻറ് സ്കൂളിൽ നടന്ന 'സ്നേഹ പ്രളയമെഴുത്ത്' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽപെട്ട പാലക്കാട് മോയൻ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കാവശ്യമായ പുസ്തകങ്ങൾ എഴുതിനൽകുന്ന പരിപാടിയാണ് 'സ്നേഹ പ്രളയമെഴുത്ത്'. സ്കൂളിലെ എൻ.സി.സി വിദ്യാർഥികൾ ശേഖരിച്ച പഠനവസ്തുക്കൾ വിഴിഞ്ഞം മദർ പോർട്ട്‌ ആക്ഷൻ സമിതി പ്രസിഡൻറ് ഏലിയാസ് ജോൺ ഏറ്റുവാങ്ങി. കൺവീനർ ഗിരിജ, സ്കൂൾ മാനേജർ സിസ്റ്റർ ആൻ, അധ്യാപകരായ മേഴ്‌സി മാർഗരറ്റ്, സജി എന്നിവർ സംസാരിച്ചു. ഹാർബർ വിജയൻ, പ്രശാന്ത് ഡേവിഡ്, ശ്രീജിത്ത്‌, അഞ്ജു പോൾ, ദീപ്തി, ഷേർലി, അന്നക്കുട്ടി ജോസഫ് എന്നിവർ പകർത്തിയെഴുത്തിന് നേതൃത്വം നൽകി. എഴുതിയ പുസ്തകങ്ങളും ശേഖരിച്ച സാധനങ്ങളും പാലക്കാട്ടേക്ക് അയക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.