സ്വര്‍ണകൊലുസിനായി സ്വരൂപിച്ച പണം ദുരിതാശ്വാസത്തിന്​

കൊട്ടാരക്കര: സ്വര്‍ണകൊലുസിനായി സ്വരൂപിച്ച പണം പ്രളയദുരിതബാധിതര്‍ക്ക് നല്‍കി വിദ്യാർഥിനി മാതൃകയായി. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് എം.എസ് ഹൗസില്‍ സജീവി​െൻറ മൂത്തമകളും ടൗണ്‍ ഗവ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയുമായ ഹിദ ഫാത്തിമയാണ് പണം നൽകിയത്. സ്വര്‍ണകൊലുസ് വാങ്ങാൻ പലപ്പോഴായി പിതാവ് കൊടുത്തിരുന്ന ചില്ലറത്തുട്ടുകള്‍ വഞ്ചിയിലാക്കി സ്വരുക്കൂട്ടിവരുകയായിരുന്നു ഹിദ. നിരവധി കുട്ടികള്‍ പ്രളയ ദുരിതത്തില്‍ അകപെട്ട് വിഷമിക്കുമ്പോള്‍ തന്നെക്കൊണ്ട് കഴിയുന്ന എന്തെങ്കിലും സഹായം ചെയ്യണമെന്ന്‍ തോന്നിയപ്പോള്‍ സ്വരൂപിച്ച മൂവായിരത്തോളം രൂപ ഹിദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാൻ സ്കൂള്‍ പ്രഥമാധ്യാപകനെ ഏല്‍പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.