വിവിധ വകുപ്പുകളുടെ സംയുക്ത ഒാപറേഷനിൽ ജില്ലയിൽ 805 റെയ്ഡുകൾ

കൊല്ലം: ഒാണത്തോടനുബന്ധിച്ച് ആഗസ്റ്റ് ഒന്നു മുതൽ വിവിധ വകുപ്പുകളുടെ സംയുക്ത ഒാപറേഷനിൽ നടന്നത് 805 പരിശോധനകൾ. കൺട്രോൾ റൂമുകൾ, സ്ട്രൈക്കിങ് ഫോഴ്സുകൾ, പൊലീസ്, റവന്യൂ, വനം, മറൈൻ എൻഫോഴ്സ്മ​െൻറ് തുടങ്ങിയ വകുപ്പുകൾ ചേർന്നാണ് സംയുക്തപരിശോധനകൾ നടത്തിയത്. ഇതിൽ 71 അബ്കാരി കേസുകളും 40 മയക്കുമരുന്ന് കേസുകളും 292 കോട്പ കേസുകളും എടുത്തിട്ടുണ്ട്. അബ്കാരികേസുകളിൽ 56 പേരെയും മയക്കുമരുന്ന് കേസുകളിൽ 45 പേരയും അറസ്റ്റ് ചെയ്തു. 59 ലിറ്റർ ചാരായം, 105 ലിറ്റർ വിദേശമദ്യം, 134 ലിറ്റർ അരിഷ്ടം, 3300 ലിറ്റർ വ്യാജവാറ്റിന് പാകപ്പെടുത്തിയ കോട, 7.676 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 15630 രൂപ, മൂന്നുലിറ്റർ കളർ ചേർത്ത മദ്യം, 120 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവ പിടികൂടി. 58,400 രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.