തിരുവനന്തപുരം: 50, 100 രൂപയുടെ മുദ്രപ്പത്രങ്ങളുടെയും ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പിെൻറയും ക്ഷാമം പരിഹരിച്ചതായി നികുതിവകുപ്പ് സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. മനുഷ്യാവകാശ കമീഷൻ ഇടപെട്ടതിനെ തുടർന്നാണ് നടപടി. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് കേസ് തീർപ്പാക്കി. സംസ്ഥാനത്ത് അധികമായി സ്റ്റോക്കുള്ള ഒന്നുമുതൽ അഞ്ചുവരെയുള്ള മുദ്രപ്പത്രം 50,100 രൂപയുടേതായി പുനർമൂല്യനിർണയം ചെയ്തു. ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന് കുറവുള്ളിടത്തേക്ക് പുനഃക്രമീകരിച്ച് നൽകി. അച്ചടി പൂർത്തിയാക്കിയ മുദ്രപ്പത്രങ്ങളും സ്റ്റാമ്പും നാസിക്കിലെ സെക്യൂരിറ്റി പ്രസിൽ നിന്നുമെത്തിച്ച് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ വഴി ട്രഷറികൾക്ക് വിതരണംചെയ്യാൻ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.