വീ​െടാരുക്കാൻ ലക്ഷം രൂപ വരെ പലിശരഹിത വായ്​പ -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രകൃതിദുരന്തത്തിൽ നശിച്ച വീട്ടുപകരണങ്ങൾ ഉൾപ്പെടെ വീട് പഴയരീതിയിൽ ഒരുക്കാൻ ഒരു ലക്ഷം രൂപ വരെ പലിശരഹിത ബാങ്ക് വായ്പ ലഭ്യമാക്കാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുടുംബനാഥക്ക് തുക ലഭിക്കുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ബാങ്കുകൾ പലിശ ഒഴിവാക്കുമെന്ന് കരുതുന്നില്ല. ആ തുക സർക്കാർ വഹിക്കും. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പലതും സ്കൂളുകളിലും കോളജുകളിലുമാണ്. ഓണാവധി കഴിഞ്ഞ് ഇവ തുറക്കണം. അതേ അവസരം, വീട് നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുപോകാനുമാവില്ല. അതിനാൽ അവര്‍ക്ക് വീട് സജ്ജമാകുന്നതുവരെ താല്‍ക്കാലിക താമസസൗകര്യം ഏര്‍പ്പെടുത്തേണ്ടിവരും. കല്ല്യാണമണ്ഡപം പോലുള്ളവ ഉപയോഗപ്പെടുത്തി പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കണം. പ്രകൃതിക്ഷോഭത്തിനിരയാകുന്നവരെ പുനരധിവസിപ്പിക്കാൻ ഫ്ലാറ്റ് പോലുള്ള സംവിധാനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടിവന്നേക്കാം. വിശദ ചര്‍ച്ചക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ക്യാമ്പുകളുടെ എണ്ണം വ്യാഴാഴ്ച 2774 ആയി കുറഞ്ഞു. 2,78,781 കുടുംബങ്ങളിലെ 10,40,688 പേരാണ് ഇപ്പോൾ ക്യാമ്പുകളിലുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.