കൊല്ലം: മഴ കുറഞ്ഞതും നദികളിലെ ജലനിരപ്പ് താഴ്ന്നതും ജില്ലക്ക് ആശ്വാസമായി. സാധാരണജീവിതത്തിലേക്ക് ജനങ്ങൾ മടങ്ങുകയാണ്. പല ക്യാമ്പുകളിൽ നിന്നും കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മാറിത്തുടങ്ങി. ഗുരുതരമായ സ്ഥിതി ജില്ലയിൽ ഒരിടത്തുമില്ല. താഴ്ന്നപ്രദേശങ്ങളിലെ വെള്ളക്കെട്ട് കുറയുന്നതിലെ കാലതാമസം ഒഴിച്ചാൽ പ്രളയദുരിതത്തിൽ നിന്ന് ഭൂരിഭാഗം മേഖലയും മുക്തമായിക്കൊണ്ടിരിക്കുകയാണ്. തെന്മല ഡാമിെല ജലനിരപ്പ് താഴ്ന്നതോടെ ഷട്ടറുകൾ തുറന്നുവെക്കുന്ന അളവ് കുറച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് ഡാമിലെ ജലനിരപ്പ് 115.45 മീറ്ററാണ്. 107 ദുരിതാശ്വാസ ക്യാമ്പുകളിലായി 5853 കുടുംബങ്ങളിലെ 18684 പേരുണ്ടെന്നാണ് ഔദ്യോഗികവിവരം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മറ്റ് പ്രളയബാധിത പ്രദേശങ്ങളിലേക്കാവശ്യമായ അവശ്യവസ്തുക്കളുടെ ശേഖരണം തുടരുന്നുണ്ട്. ഇവ ഓരോ പ്രദേശത്തേക്കും വാഹനങ്ങളിൽ എത്തിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ശനിയാഴ്ച രാത്രി തെന്മലയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മാമ്പഴത്തറ സ്വദേശി രാജെനയാണ്(35) കാണാതായത്. ഞായറാഴ്ച വിവിധ പ്രദേശങ്ങളിൽ പെയ്ത മഴയുടെ തോതിൽ ഗണ്യമായ കുറവുണ്ടായി. കൊല്ലത്ത് നേരിയ തോതിലും ആര്യങ്കാവിൽ നാല് മി.മീറ്ററും പുനലൂരിൽ 7.6 മി. മീറ്ററുമാണ് മഴ പെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.