ഭക്ഷ്യ സാധനങ്ങൾ പൂഴ്ത്തി​െവച്ചാൽ കർശന നടപടി

കൊട്ടാരക്കര: താലൂക്കിൽ പ്രളയത്തി​െൻറ മറവിൽ ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിെവച്ച് കൃത്രിമക്ഷാമം സൃഷ്ടിക്കാനും വില വർധിപ്പിക്കാനും ശ്രമിച്ചാൽ അവ കണ്ടുകെട്ടുന്നത് ഉൾപ്പെടെ നിയമനടപടി സ്വീകരിക്കും. പൂഴ്ത്തിവെക്കപ്പെട്ട സാധനങ്ങൾ 1955ലെ അവശ്യസാധന നിയമപ്രകാരം കലക്ടറുടെ അനുമതിക്ക് വിധേയമായി കണ്ടുകെട്ടി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ. സെയ്ഫ് അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ നിയമവിധേയമായി അംഗീകരിക്കപ്പെട്ട ഇടങ്ങളിൽ മാത്രമേ മൊത്തവ്യാപാരികൾ സൂക്ഷിക്കാൻ പാടുള്ളൂ. അനുമതി ഇല്ലാത്ത ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കൾ വേണ്ടിവന്നാൽ പിടിച്ചെടുക്കും. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ നിർബന്ധമായും സൂക്ഷിക്കേണ്ടതും പരിശോധനക്ക് ലഭ്യമാക്കേണ്ടതുമാണ്. വാങ്ങിയ വിലയിൽനിന്ന് അമിതമായി ലാഭമെടുത്ത് വിൽപന നടത്തുന്നെന്ന പരാതി ഗൗരവമായി കാണുന്നതാണ്. പരാതികൾ താലൂക്ക് സപ്ലൈ ഓഫിസിലോ 0474 2454769 എന്ന നമ്പറിലോ അറിയിക്കാം. ബോണസ് വിതരണം കരുനാഗപ്പള്ളി: കോഴിക്കോട് സഹകരണസംഘം തൊഴിലാളികള്‍ക്ക് ബോണസ് വിതരണം നടത്തി. സംഘം പ്രസിഡൻറ് മുനമ്പത്ത് ഷിഹാബ് ഉദ്ഘാടനം നിര്‍വഹിച്ചു. പി. രാജമ്മ അധ്യക്ഷതവഹിച്ചു. ശിവാനന്ദന്‍ കണ്ടത്തില്‍, സുഗുണേന്ദ്രന്‍, റഹ്മത്ത്ബീവി, സതിയമ്മ, സെക്രട്ടറി ആതിര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.