ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും -മന്ത്രി മാത്യു ടി. തോമസ്

പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി മാത്യു ടി. തോമസി​െൻറ നിര്‍ദേശം. തിരുവല്ല താലൂക്ക് ഓഫിസില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിലയിരുത്താൻ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ചില ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇത് പ്രവര്‍ത്തനത്തി​െൻറ കാര്യക്ഷമത കുറക്കും. കൂടുതല്‍ ആളുകളുള്ള ക്യാമ്പുകള്‍ വിഭജിച്ച് പുതിയത് തുറക്കും. എല്ലാ ക്യാമ്പുകളിലും ആവശ്യമായ ഭക്ഷണസാധനങ്ങളും മെഡിക്കല്‍ സേവനവും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. ഇനിയും കുടുങ്ങിക്കിടക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് ഞായറാഴ്ച വ്യോമമാര്‍ഗം ഭക്ഷണവും വെള്ളവും വിതരണം ചെയ്തിരുന്നു. ഇവരെകൂടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കൂടുതല്‍ ബോട്ടുകളും വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട് പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന അടൂര്‍ മാര്‍ത്തോമ യൂത്ത് സ​െൻററിലെ പ്രധാന ഹബിലേക്കും തിരുവല്ല മാര്‍ത്തോമ കോളജിലെ ഹെലിപാഡിലേക്കും താലൂക്കുതല ഹബുകളിലേക്കും സന്നദ്ധ സേവകരുടെ സേവനം അടിയന്തരമായി ആവശ്യമുണ്ടെന്ന് കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. സന്നദ്ധരായവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുകയും സ്ഥലത്ത് എത്തുകയും വേണം: അടൂര്‍ മാര്‍ത്തോമ യൂത്ത് സ​െൻറര്‍- 9447001921, 8547611201, 9446540551, 9447087356, 9497328374, 9656945086, 9747266803, 9539161943. സബ് ഹബുകൾ: കോഴഞ്ചേരി സ​െൻറ് തോമസ് കോളജ്- 9447562141. കോന്നി താലൂക്ക് ഓഫിസ്- 9497106295. റാന്നി താലൂക്ക് ഓഫിസ്- 9496426402, മല്ലപ്പള്ളി താലൂക്ക് ഓഫിസ്- 9495373272. തിരുവല്ല മാര്‍ത്തോമ കോളജ് ഹെലിപാഡ്, എം.ജി.എം സ്‌കൂള്‍- 9496266271. പത്തനംതിട്ട കലക്ടറേറ്റ്- 9447763640.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.