പന്തളം: ഗതിമാറിയൊഴുകിയ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് കുറഞ്ഞതോടെ ദുരിതത്തിെൻറ തീവ്രത കുറഞ്ഞുതുടങ്ങി. കടക്കാട്, ചേരിക്കൽ, ഐരാണിക്കുടി, നെല്ലിയക്കൽ, പുതുമന പ്രദേശങ്ങളിൽ ജലം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകൾ വെള്ളത്തിനടിയിൽ തന്നെയാണ്. ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ എത്തിയിട്ടും വീടുകളിൽനിന്ന് മാറാതിരുന്ന ഇരുനൂറിലധികം കുടുംബങ്ങൾക്ക് ആഹാരവും കുടിവെള്ളവും എത്തിച്ചുനൽകി. ക്യാമ്പുകളിൽ കഴിയുന്നവർക്കായി ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തെ എത്തിച്ചു. ഒറ്റപ്പെട്ട കടക്കാട് മേഖലയിലേക്ക് ഫയർഫോഴ്സിെൻറ ഡെങ്കി എത്തിച്ച് ആഹാരവും കുടിവെള്ളവും മരുന്നും എത്തിച്ചുനൽകി. നഗരകേന്ദ്രത്തിലെ ക്യാമ്പുകളിൽ ഭക്ഷണവും വസ്ത്രവും അടക്കം അവശ്യസാധനങ്ങൾ എത്തുന്നുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ ക്യാമ്പുകളിൽ ലഭ്യത കുറവുണ്ട്. ടിപ്പർ ലോറി ഉപയോഗിച്ചുപോലും എത്താൻ കഴിയാത്ത മേഖലകളിലാണ് ഈ പ്രതിസന്ധിയുള്ളത്. വലിയ ബോട്ടുകൾക്ക് പകരം കൊല്ലം ജില്ലയിൽനിന്ന് ചെറിയ ബോട്ടുകൾ എത്തിച്ച് പന്തളത്ത് ദുരിതാശ്വാസ പ്രവർത്തനം പുരോഗമിക്കുകയാണ്. എം.സി റോഡിൽ കുളനട ഒന്നാം പുഞ്ചക്ക് സമീപം ഒരുവശം താഴ്ന്നതോടെ വാഹനങ്ങൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.