ഇടത്​ സർക്കാർ കശുവണ്ടിത്തൊഴിലാളികളെ വഞ്ചിച്ചു -യു.ഡി.എഫ്​

കൊല്ലം: കശുവണ്ടിത്തൊഴിലാളികളുടെ പേരിൽ അധികാരത്തിൽവന്ന ഇടത് സർക്കാർ തൊഴിലാളികളെ ഒാണക്കാലത്ത് പട്ടിണിക്കിട്ട് വഞ്ചിക്കുകയാണെന്ന് യു.ഡി.എഫ് ജില്ല നേതൃത്വം. തൊഴിലാളി യൂനിയനുകളുമായി ആലോചിക്കാതെയും െഎ.ആർ.സി യോഗം വിളിച്ചുചേർക്കാതെയും ഏകപക്ഷീയമായി നാമമാത്രമായ തുക അലവൻസായും ബോണസായും പ്രഖ്യാപിച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണ്. പരമ്പരാഗത തൊഴിൽമേഖലയോടുള്ള സർക്കാർ അവഗണനയിലും വഞ്ചനയിലും പ്രതിേഷധിച്ച് സെപ്റ്റംബർ 15ന് നിയോജകമണ്ഡലാടിസ്ഥാനത്തിൽ സർക്കാർ ഒാഫിസുകൾ ഉപരോധിക്കാൻ ജില്ല യു.ഡി.എഫ് യോഗം തീരുമാനിച്ചു. അതിന് മുന്നോടിയായി നിയോജകമണ്ഡലം നേതൃയോഗം വിളിച്ചുചേർക്കും. ജില്ല ചെയർമാൻ കെ.സി. രാജൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.