അടൂർ: അടൂരിലെ ഔട്ട്ലറ്റുകളിൽ ഇന്ധനം തീർന്നതോടെ വാഹനങ്ങളും യാത്രക്കാരും പെരുവഴിയിലായി. ഏനാത്ത്, വടക്കടത്തുകാവ് എന്നിവിടങ്ങളിലെ പമ്പുകളും ശനിയാഴ്ച രാവിലെ മുതൽ അടഞ്ഞുകിടക്കുകയാണ്. പറക്കോട് ഇൻഡ്യൻ ഓയിൽ പമ്പിൽ മാത്രം ഡീസൽ ലഭിച്ചു. അടൂർ സെൻട്രൽ കവലക്ക് തെക്ക് ഇൻഡ്യൻ ഓയിൽ പമ്പിൽ പെട്രോളും ഡീസലും നിറക്കാൻ രാവിലെ മുതലേ നൂറുകണക്കിനു വാഹനങ്ങൾ കാത്തുകിടക്കുകയായിരുന്നു. പൊലീസിെൻറ നിയന്ത്രണത്തിലാണ് ഇവിടെ ഇന്ധനം വിതരണം ചെയ്തത്. വൈകീട്ട് മൂന്നോടെ ഇവിടെ പെട്രോൾ ക്ഷാമം നേരിട്ടു. കൊച്ചിയിൽനിന്ന് റോഡുമാർഗം ഇന്ധനം എത്തിക്കാൻ കഴിയാതായതോടെ അത്യാവശ്യ സഞ്ചാരങ്ങൾക്ക് മാത്രം വാഹനങ്ങൾ ഉപയോഗിക്കാനാണ് പൊലീസിെൻറ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.