ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സന്നദ്ധ സംഘടനകള്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി കൂടുതല്‍ സന്നദ്ധ സംഘടനകള്‍ രംഗത്ത്. ശാന്തിഗിരി ആശ്രമം, സ്വസ്തി ഫൗണ്ടേഷന്‍, എല്‍.എന്‍.സി.പി.ഇ കാര്യവട്ടം, എസ്.എന്‍ ഗ്ലോബല്‍ മിഷന്‍, ഗോകുലം മെഡിക്കല്‍ കോളജ്, വൈ.എം.സി.എ തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ മെഡിക്കല്‍ സജ്ജീകരണത്തോടെ ദുരിതാശ്വാസ ക്യാമ്പ് ശാന്തിഗിരി ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ആരംഭിച്ചു. 500 പേര്‍ക്കുള്ള സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ക്യാമ്പിലെത്തുന്നവര്‍ക്ക് സൗജന്യമായി താമസം, ആഹാരം, വസ്ത്രം, മരുന്നുകള്‍ തുടങ്ങിയവയും നല്‍കും. ഫോൺ: 9961059290.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.