കൊല്ലം: കാലവർഷക്കെടുതിയിൽ ജില്ലയിൽ പരക്കെനാശം. ഇത്തിക്കരയാർ, അച്ചൻകോവിലാർ, കല്ലടയാർ തുടങ്ങിയ പ്രധാനനദികളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്. വ്യാഴം, െവള്ളി ദിവസങ്ങളിലായി രണ്ടുപേർ കൂടി മരിച്ചതോടെ കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇതുവരെ മൂന്നു പേർക്ക് ജീവഹാനി സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ആയിരത്തിലധികം വീടുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും െചയ്തു. തീരദേശമേഖലയിൽ കടലാക്രമണം രൂക്ഷമാണ്. താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. തീരദേശമേഖലയിലടക്കം ജില്ലയുടെ വിവിധഭാഗങ്ങളിലായി 76 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കിഴക്കൻമേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇൗ മേഖലയിൽ പലരും വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ മാറി നിന്ന മഴ വൈകുേന്നരത്തോടെ ശക്തമായി. പല ഭാഗങ്ങളിലും ശക്തമായ കാറ്റും അടിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് തെന്മല ഡാമിെൻറ ജലനിരപ്പ് 115.83 അടിയാണ്. വെള്ളപ്പൊക്കം തടയുന്നതിെൻറ ഭാഗമായി മയ്യനാട് മുക്കത്ത് പൊഴിമുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.