മയ്യനാട്: കായലിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ജില്ല ഭരണകൂടം ഇടപെട്ട് മയ്യനാട് മുക്കത്ത് പൊഴിമുറിച്ചുവിട്ടു. പൊഴിമുറിച്ച് വിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊഴിമുറിച്ചത്. കഴിഞ്ഞതവണ മുറിച്ച ഭാഗത്തുതന്നെയാണ് ഇത്തവണയും പൊഴിമുറിച്ചിട്ടുള്ളത്. പരവൂർ കായലിൽ ജലനിരപ്പ് കൂടിയതോടെ കൊല്ലം തോടിെൻറ കരയിലുള്ള സൂനാമി ഫ്ലാറ്റിലടക്കം നിരവധി വീടുകളിൽ വെള്ളംകയറുകയും തീരദേശ റോഡ് വെള്ളത്തിൽ മുങ്ങുകയും ചെയ്തിരുന്നു. എം. നൗഷാദ് എം.എൽ.എ മുൻകൈയെടുത്താണ് വെള്ളപ്പൊക്കം തടയുന്നതിന് പൊഴിമുറിക്കാൻ നടപടികൾ എടുത്തത്. കടൽഭിത്തി ഇല്ലാത്ത ഭാഗത്താണ് പൊഴിമുറിച്ചത്. പൊഴിമുറിച്ചതോടെ കായലിലെ വെള്ളം കടലിലേക്ക് ഒഴുകിത്തുടങ്ങി. നേരത്തെ, മയ്യനാട് മുക്കത്തിനും പൊഴിക്കരക്കും ഇടയിൽ പൊഴി മുറിച്ചുവിടുന്നതിന് സംഘടിച്ചെത്തിയവരെ െപാലീസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സബ് കലക്ടർ സ്ഥലത്തെത്തി ചർച്ച നടത്തിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.