പുനലൂർ: മഴ ദുർബലമായതോടെ തെന്മല ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇതേത്തുടർന്ന് ഡാം ഷട്ടർ താഴ്ത്തി പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിെൻറ അളവ് കുറച്ചു. ജലനിരപ്പ് വെള്ളിയാഴ്ച വൈകീട്ട് 115.61 ആയിരുന്നപ്പോൾ ഷട്ടർ 1.5 മീറ്റർ ഉയർത്തിയിരുന്നു. ശനിയാഴ്ച ഉച്ചേയാടെ ജലനിരപ്പ് 115. 02 മീറ്റർ ആയതോടെ ഷട്ടർ മുക്കാൽ മീറ്റർ താഴ്ത്തി. ഞായറാഴ്ച കനത്ത മഴയിെല്ലങ്കിൽ കൂടുതൽ താഴ്ത്തുമെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കുശേഷം ഡാമിെൻറ വൃഷ്ടിപ്രദേശമടക്കം കിഴക്കൻമേഖലയിൽ മഴ കുറവായിരുന്നു. ശനിയാഴ്ചയും മഴ പെയ്തില്ല. ഇതോടെ കുളത്തൂപ്പുഴ, ശെന്തുരുണി, കഴുതുരുട്ടി ആറുകളിൽ വെള്ളം കുറഞ്ഞിട്ടുണ്ട്. ഡാം ഷട്ടർ താഴ്ത്തിയതോടെ കല്ലടയാറ്റിലും ജലനിരപ്പ് കുറഞ്ഞുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.