കരുനാഗപ്പള്ളി: ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ അഖിലിനെ പൊലീസ് മർദിച്ച സംഭവത്തിൽ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന് കൊല്ലം സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ റിപ്പോർട്ട് നൽകി. മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാണ് ആവശ്യപ്പെടാതെതന്നെ റിപ്പോർട്ട് നൽകിയത്. സിറ്റി സ്പെഷൽ ബ്രാഞ്ചിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. പൊലീസ് വാഹനത്തിൽ കയറാൻ വിദ്യാർഥി വിസ്സമ്മതിച്ചപ്പോൾ ബലംപ്രയോഗിച്ച് കയറ്റിയെന്നാണ് റിപ്പോർട്ടിലുള്ളതെന്ന് അറിയുന്നു. കരുനാഗപ്പള്ളി എ.സി.പി നടത്തുന്ന അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുണ്ടെങ്കിൽ അതുകൂടി ചേർത്ത് ഐ.ജിക്ക് വീണ്ടും നൽകുമെന്ന് കമീഷണർ പറഞ്ഞു. നേരിട്ട് നിയമനം ലഭിച്ച എസ്.ഐയെ സംബന്ധിച്ച നടപടി പരിഗണിക്കുന്നത് ഐ.ജി തലത്തിലായതുകൊണ്ടാണ് റിപ്പോർട്ട് നൽകിയത്. പരിക്കേറ്റ വിദ്യാർഥി അഖിൽ ഇപ്പോഴും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.ഐക്കെതിരെ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.